Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായ പ്രമുഖൻ സാനിയോ മൂസ അന്തരിച്ചു; വിടവാങ്ങിയത് ഗൾഫാർ മുഹമ്മദലിയുടെ പിതൃസഹോദര പുത്രൻ 

ആലപ്പുഴ - വ്യവസായ പ്രമുഖനും സലാലയിലെ ആദ്യകാല പ്രവാസിയുമായ മുഹമ്മസ് മൂസ (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് മൂന്നുവർഷത്തോളമായി ചികിത്സയിലായിരുന്നു.
 വ്യവസായ പ്രമുഖൻ ഗൾഫാർ മുഹമ്മദലിയുടെ പിതൃസഹോദര പുത്രനാണ്. ആലപ്പുഴ ടൗണിലെ ആമിന മൻസിലിലാണ് താമസം. സാമൂഹിക ജീവകാരുണ്യ മേഖലയിൽ നാട്ടിലും സലാലയിലും സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം. ആദ്യകാലത്ത് സാനിയോ കമ്പനിയുടെ സലാല ഹെഡായി ജോലി ചെയ്തതിനാൽ പ്രവാസികൾക്കിടയിൽ സാനിയോ മൂസ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 49 വർഷമായി സലാലയിൽ ഉണ്ടായിരുന്നു. 
 ആലപ്പുഴ നഗരത്തിലെ മസ്താൻ ജുമാമസ്ജിദിൽ ഞായറാഴ്ച വൈകീട്ടോടെ മൃതദേഹം ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 
 ഭാര്യ: മരവെട്ടിക്കൽ റസിയ ബീവി. മക്കൾ: ഡോ. സാനിയോ മൂസ (സലാല യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ലക്ചറർ), സയീറ മൂസ, റഹ്മ മൂസ, ഡോ. റെസ് വിൻ മൂസ (റസിഡന്റ് ഡെന്റ് കെയർ കൊച്ചി). മരുമക്കൾ: നെഹില, ഡോ. ഇഹ്‌സാൻ (ഇ.എൻ.ടി പ്രൊഫസർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്), ഡോ. ശിഹാബ് (സ്‌മൈൽ ഡെന്റൽ, തിരുനാവായ), ഡോ. നസ്‌റിൻ (റസിഡന്റ് ഡെന്റ് കെയർ കൊച്ചി).
 

Latest News