മോഡി വരുന്നു, ജമ്മുവില്‍ ഡ്രോണുകളും പാരാഗ്ലൈഡറും നിരോധിച്ചു

ജമ്മു- ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജമ്മു സന്ദര്‍ശനത്തിന് മുന്നോടിയായി, ജമ്മുവില്‍ ഡ്രോണുകള്‍, പാരാഗ്ലൈഡറുകള്‍, റിമോട്ട് നിയന്ത്രിത മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍ എന്നിവ താല്‍ക്കാലികമായി നിരോധിച്ചതായി സുരക്ഷാ വക്താവ് പറഞ്ഞു.

സുരക്ഷാ ഭീഷണികള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ജമ്മുവിലെ ജില്ലാ മജിസ്‌ട്രേറ്റ് സച്ചിന്‍ കുമാര്‍ വൈശ്യയാണ് ക്രിമിനല്‍ നടപടി നിയമത്തിലെ സെക്ഷന്‍ 144 പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.

'ഉടന്‍ പ്രാബല്യത്തില്‍ വരികയും ഫെബ്രുവരി 20 വരെ തുടരുകയും ചെയ്യുന്ന ഉത്തരവ് (ജമ്മു) ജില്ലയില്‍ ഡ്രോണുകള്‍, റിമോട്ട് കണ്‍ട്രോള്‍ഡ് മൈക്രോ ലൈറ്റ് എയര്‍ക്രാഫ്റ്റുകള്‍, പാരാഗ്ലൈഡറുകള്‍, പാരാ മോട്ടോറുകള്‍, ഹാന്‍ഡ് ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു - വക്താവ് പറഞ്ഞു.

തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest News