അറാർ- കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം അറാറിൽ നിര്യാതനായ അറാർ പ്രവാസി സംഘം അംഗവും ആലപ്പുഴ കായംകുളം സ്വദേശിയുമായ രാജന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിൽ എത്തിച്ചു സംസ്‌കരിച്ചു.
മുപ്പത് വർഷമായി അറാറിൽ പ്രവാസിയായിരുന്ന രാജൻ വാഹന മോടിക്കുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം തോന്നി വാഹനം നിർത്തി പുറത്തിറങ്ങിയ ഉടൻ കുഴഞ്ഞു വീണ് മരണം സംഭവിക്കുകയായിരുന്നു.
അറാർ മെഡിക്കൽ ടവർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തി കരിക്കുന്നതിനു നേതൃത്വം നൽകിയ അറാർ പ്രവാസി സംഘം ജനറൽ സെക്രട്ടറി സക്കീർ താമരത്ത് ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം സൗദി എയർ ലൈൻസ് വിമാനത്തിൽ അറാറിൽ നിന്നും റിയാദ് വഴി കൊച്ചിയിൽ എത്തിക്കുകയായിരുന്നു.
മൃതദേഹം ഏറ്റു വാങ്ങുമ്പോൾ സംഘടനയുടെ മുഖ്യ രക്ഷാധികാരി അയൂബ് തിരുവല്ല, ട്രഷറർ സുനിൽ മറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഗോപൻ നാടുകാട്, സഹദേവൻ കൊടുവള്ളി, ഷാജി ആലുവ, റഷീദ് പരിയാരം, പ്രവർത്തകരായ കൃഷ്ണകുമാർ, സുനിൽ തുടങ്ങി അറാറിലെ രാജന്റെ സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു. ഭാര്യ: സതി, അഗ്രിമ രാജൻ ഏക മകളാണ്.






