Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുകേഷ് അംബാനിയുടെ മകന്റെ വിവാഹാഘോഷം ഇപ്പോഴേ തുടങ്ങി, വിവാഹം ഈ വര്‍ഷാവസാനം

മുംബൈ- റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷത്തിന് തുടക്കമായി. ഈ വര്‍ഷം അവസാനമാണ് ആനന്ദ് അംബാനിയും പ്രശസ്ത വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും വിവാഹിതരാകുന്നത്. അതിനുമുന്നോടിയായുള്ള ലഗാന്‍ ലഖ്വാനു ചടങ്ങിനാണ് തുടക്കമായത്. വെള്ളിയാഴ്ച ഗുജറാത്തിലെ ജാംനഗറില്‍ വച്ചാണ് ചടങ്ങ് നടന്നത്.
രാജസ്ഥാനിലെ നാഥ് ദ്വാരയിലുള്ള ശ്രാനാഥ്ജി ക്ഷേത്രത്തില്‍ 2022 ഡിസംബറിലാണ് ആനന്ദ്-രാധിക വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള മെഹന്തി ചടങ്ങിന്റെ ചിത്രങ്ങളും സാമൂഹികമാധ്യമത്തില്‍ നിറഞ്ഞിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്ത രാധിക മര്‍ച്ചന്റ് എന്‍കോര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡില്‍ ഡയറക്ടറാണ്.

 

Latest News