ഒരു വയസുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച അമ്മ പോലീസ് കസ്റ്റഡിയില്‍

പാലക്കാട് - ഒരു വയസുള്ള പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച അമ്മ പോലീസ് കസ്റ്റഡിയില്‍. കോട്ടയം സ്വദേശിയായ ശില്‍പ എന്ന യുവതിയാണ്  ഷൊര്‍ണൂര്‍ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. രാവിലെയാണ് കുഞ്ഞുമായി യുവതി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. അതിന് മുന്‍പ് ശില്‍പ  കൂടെ താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന തിയറ്ററിലെത്തി കുഞ്ഞിനെ നിലത്ത് വെച്ച് മടങ്ങാന്‍ ശ്രമിച്ചിരുന്നു.ആശുപത്രിയിലെത്തിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നതായി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News