Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഐ.എസ് ഭീകരന്റെ ശിഷ്യനെന്ന്‌ ആരോപിക്കപ്പെട്ട പണ്ഡിതൻ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തു

കരിപ്പൂർ - ഐ.എസ് ഭീകരരുടെ തലവൻ അബൂബക്കർ അൽ ബഗ്ദാദിയുടെ ആശയങ്ങളുടെ പ്രചാരകനെന്ന് ചില കേന്ദ്രങ്ങൾ തെറ്റായി മുദ്ര കുത്തി പ്രചണ്ഠമായ പ്രചാരണം നടത്തിയ ആഗോള പണ്ഡിത സഭാംഗവും യു.പിയിലെ മുസ്‌ലിം സമൂഹത്തിൽ ഏറെ സ്വാധീനവുമുള്ള ശൈഖ് സൽമാൻ ഹുസൈനി നദ്‌വി കരിപ്പൂരിലെ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തു. വിമർശങ്ങളെ തുടർന്ന് ഈ പണ്ഡിതനെ സമ്മേളന പ്രോഗ്രാമിൽനിന്നും മാറ്റിയെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.
 ഇന്ന് രാവിലെ കരിപ്പൂരിലെ വിശാലമായ പന്തലിൽ നടന്ന ഖുർആൻ-ഹദീസ് പഠനക്യാമ്പിലാണ് ഈ പണ്ഡിത കേസരി പങ്കെടുത്തത്. ഇമാം മുഹമ്മദ് ബിൻ സഊദ് യുനിവാഴ്‌സിറ്റി, ലക്‌നൗ ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ എന്നിവിടങ്ങളിൽ നിന്ന് ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ പഠനവും ഗവേഷണവും നടത്തി,  വിദ്യാഭ്യാസ-പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായ അദ്ദേഹം വളരെ ആവേശകരമായി സമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
 ഉദ്ഘാടന ചടങ്ങിൽ പ്രമുഖ ഇസ്‌ലാമിക പണ്ഡിതരായ സി.പി ഉമർ സുല്ലമി, ഡോ. ജമാലുദ്ദീൻ ഫാറൂഖി, എ അബ്ദുൽഹമീദ് മദീനി തുടങ്ങിയവരെല്ലാം സ്റ്റേജിലുണ്ട്. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News