തനിക്ക് ക്രഷ് തോന്നിയത് ഒരാളോട് മാത്രമെന്ന് സീമ, സെറ്റില്‍ എപ്പോഴും കുസൃതിക്കാരി

സിനിമ സെറ്റുകളില്‍ താന്‍ കളിചിരിയുടെ ആളായിരുന്നുവെന്ന് നടി സീമ. സീരിയസായി ഒരിക്കലും നിന്നിട്ടില്ല.  കളിതമാശകളും കുറുമ്പുകളുമായി നില്‍ക്കുന്ന തന്റെ രീതി ഭര്‍ത്താവായിരുന്ന ഐ.വി ശശി ആസ്വദിച്ചിട്ടുണ്ട് എന്നും സീമ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എങ്കിലും ഷോട്ട് ആകുമ്പോള്‍ അദ്ദേഹം സീരിയസ് ആവൂ എന്ന് പറയുമായിരുന്നു.
അതുപോലെതന്നെ സിനിമയിലുള്ള ആരും തന്നോട് പ്രണയ അഭ്യര്‍ത്ഥന നടത്തുകയോ മറ്റോ ചെയ്തിട്ടില്ല എന്നും അത് ശശിയേട്ടനോടുള്ള ഭയം കൊണ്ടായിരുന്നു എന്നുമാണ് സീമ പറയുന്നത്. ജീവിതത്തില്‍ ആദ്യമായി ക്രഷ് തോന്നിയതും ശശിയേട്ടനോടാണ്. അവാര്‍ഡ് ലഭിക്കും എന്ന് പ്രതീക്ഷിച്ച് അഭിനയിച്ചിട്ടുള്ള സിനിമകള്‍ ഒന്നും തന്നെയില്ല. ജീവിതത്തില്‍ ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാം ഈശ്വരന്‍ തന്നതാണ് എന്നും സീമ പറയുന്നുണ്ട്.
സെറ്റില്‍ കുസൃതികളും കുറുമ്പുകളും കാട്ടുന്ന സീമയെ കുറിച്ച് ഓര്‍ക്കാന്‍ സാധിക്കുന്നില്ല എന്നും എത്ര സീരിയസായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളത് എന്നുമാണ് ആരാധകരുടെ പക്ഷം.

 

Latest News