ഗാസ- ഹമാസിന്റെ പിടിയിലുള്ള ഇസ്രായിലി ബന്ദികള്‍ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്ന് ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു. ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ വക്താവ് അബു ഒബൈദയാണ് ഇക്കാര്യം അറിയിച്ചത്. അല്‍ ജസീറക്ക് നല്‍കിയ റെക്കോഡ് ചെയ്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
മാസങ്ങളോളം ബന്ദികളെ സംരക്ഷിക്കാനും പരിപാലിക്കാനും ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്, ഞങ്ങള്‍ ഇപ്പോഴും അതിനായി പരിശ്രമിക്കുന്നു. ബന്ദികളാക്കപ്പെട്ടവര്‍ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ ജീവിക്കുകയും ജീവിതത്തോട് മല്ലിടുകയും ചെയ്യുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു, ശത്രു സൈന്യം മനഃപൂര്‍വം തടവുകാരെ കൊല്ലുകയും മുറിവേല്‍പ്പിക്കുകയും ചെയ്യുന്നതായി ഖസ്സാം ആരോപിച്ചു.