Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെടുമെന്ന് ഭയം, മാനസിക തകര്‍ച്ച; ഗാസയിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച് ഇസ്രായില്‍ സൈനികര്‍

തെല്‍അവീവ്- ഗാസയിലെ യുദ്ധക്കളത്തിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച് ഇസ്രായില്‍ സൈനികര്‍. തങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമം സൈന്യം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ഗിവാറ്റി ബ്രിഗേഡിലെ  സൈനികരുടെ സംഘം  ഗാസയിലെ സൈനിക നടപടികളില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതെന്ന്  ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ അവസാനത്തോടെ  ഇസ്രായില്‍  സൈന്യം ഗാസയില്‍ കരയുദ്ധം ആരംഭിച്ചപ്പോള്‍  ഗിവാറ്റി ബ്രിഗേഡ് പ്രധാനപങ്കാണ് വഹിച്ചു. ഗാസയിലെ ഏറ്റവും പ്രയാസകരമായ യുദ്ധത്തില്‍ നിരവധി കമാന്‍ഡര്‍മാരേയും അംഗങ്ങളെയും നഷ്ടപ്പെട്ടതിനു പിന്നാലെ  ഈ ബ്രിഗേഡിനെ താല്‍ക്കാലികമായി പിന്‍വലിക്കാന്‍ സൈന്യം നിര്‍ബന്ധിതമായിരുന്നു.
യുദ്ധക്കളത്തിലേക്ക് മടങ്ങാനുള്ള മാനസിക ശക്തി തങ്ങള്‍ക്ക് ഇല്ലെന്നാണ് ഫീല്‍ഡ് കമാന്‍ഡര്‍മാരുമായുള്ള സംഭാഷണത്തില്‍ സൈനികര്‍ പറഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവന്‍ അപകടത്തിലാകുമെന്ന ഭയവും അവര്‍ പ്രകടിപ്പിച്ചു. യുദ്ധത്തിലേര്‍പ്പെടാന്‍ സൈനികര്‍ വിസമ്മതിച്ച സംഭവത്തില്‍ സൈനിക മേധാവികള്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പത്രം പറയുന്നു.
24 മണിക്കൂറിനിടെ 15 സൈനികര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സൈന്യത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒക്‌ടോബര്‍ ഏഴു മുതല്‍ മൊത്തത്തില്‍ 2,897 സൈനികര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 437 പേരുടെ പരിക്ക്  ഗുരുതരമാണ്.  ഗാസ മുനമ്പിലെ കരയുദ്ധത്തില്‍ 1,352 സൈനികര്‍ക്ക് പരിക്കേറ്റുവെനനാണ് സൈന്യം പറയുന്നത്.
352 സൈനികര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. കരയുദ്ധത്തിലടക്കം ഒക്‌ടോബര്‍ ഏഴ് മുതല്‍ 569 ഇസ്രായില്‍ സൈനികരാണ് കൊല്ലപ്പെട്ടത്.

കൂടുതൽ വാർത്തകൾ വായിക്കാം

മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

സാനിയ മിര്‍സയുടെ പുതിയ പോസ്റ്റും ചിത്രങ്ങളും വൈറലായി

ജിദ്ദ ഇനി പഴയ ജിദ്ദയല്ല; ആഗോള കേന്ദ്രമാക്കുന്ന മറാഫി പദ്ധതിക്ക് ശിലാസ്ഥാപനം

Latest News