Sorry, you need to enable JavaScript to visit this website.

ജിദ്ദ ഇനി പഴയ ജിദ്ദയല്ല; ആഗോള കേന്ദ്രമാക്കുന്ന മറാഫി പദ്ധതിക്ക് ശിലാസ്ഥാപനം

മറാഫി പദ്ധതി ശിലാസ്ഥാപന ചടങ്ങില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനും ജിദ്ദ ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരനും.
റോഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ഡേവിഡ് ഗ്രോവര്‍ ചടങ്ങില്‍ സംസാരിക്കുന്നു.

ജിദ്ദ - ആധുനിക ജീവിത ശൈലിക്ക് മാതൃകാപരമായ ലക്ഷ്യസ്ഥാനമാക്കി ജിദ്ദയെ പരിവര്‍ത്തിപ്പിക്കുന്ന മറാഫി പദ്ധതിക്ക് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്റെയും ജിദ്ദ ഗവര്‍ണര്‍ സൗദ് ബിന്‍ അബ്ദുല്ല ബിന്‍ ജലവി രാജകുമാരന്റെയും സാന്നിധ്യത്തില്‍ ശിലാസ്ഥാപനം നിര്‍വഹിച്ചു. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ റോഷന്‍ ഗ്രൂപ്പ് ആണ് മറാഫി പദ്ധതി നടപ്പാക്കുന്നത്. റോഷന്‍ ഗ്രൂപ്പ് നടപ്പാക്കുന്ന ഏറ്റവും വലിയ ബഹുമുഖ ഉപയോഗ പദ്ധതിയാണിത്. ജിദ്ദയുടെ പുരാതന പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഏറ്റവും പുതിയ സമകാലിക നിര്‍മാണ സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച്, അതിശയിപ്പിക്കുന്ന വാസ്തുവിദ്യയില്‍ ആഗോള ലക്ഷ്യസ്ഥാനങ്ങളും ആധുനിക ജീവിതശൈലി അനുഭവങ്ങളും നിര്‍മിക്കാനുള്ള റോഷന്‍ ഗ്രൂപ്പിന്റെ പ്രയാണത്തിലെ സുപ്രധാന നാഴികക്കല്ലാണ് മറാഫി പദ്ധതി.
11 കിലോമീറ്റര്‍ നീളമുള്ള കനാല്‍ ആണ് മറാഫി പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് ചടങ്ങില്‍ സംസാരിച്ച റോഷന്‍ ഗ്രൂപ്പ് സി.ഇ.ഒ ഡേവിഡ് ഗ്രോവര്‍ പറഞ്ഞു. ഇത് പദ്ധതിയുടെ നട്ടെല്ലായി മാറും. മറാഫി പദ്ധതിയിലെ വാട്ടര്‍ഫ്രന്റ് നല്‍കുന്ന വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ നഗരഭൂപ്രകൃതിയെ പുനരുജ്ജീവിപ്പിക്കുമെന്നും ചെങ്കടലിനെ ജിദ്ദയുടെ നഗരഘടനയുമായി ബന്ധിപ്പിക്കുമെന്നും ഡേവിഡ് ഗ്രോവര്‍ പറഞ്ഞു.
സമ്പന്നമായ വാണിജ്യ, വിനോദ, ഹോട്ടല്‍ സൗകര്യങ്ങളെയും വിശിഷ്ടവും ലോകോത്തരവുമായ അടിസ്ഥാന സൗകര്യങ്ങളെയും വാട്ടര്‍ഫ്രന്റിലെ ജീവിതശൈലിയുമായി സംയോജിപ്പിക്കുന്ന ഗുണപരമായ ഒരു കുതിപ്പ് മറാഫി പദ്ധതി നല്‍കും. ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളില്‍ സൗദിയില്‍ നിന്നുള്ള മൂന്നു നഗരങ്ങളെ ഉള്‍പ്പെടുത്തുകയെന്ന വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പദ്ധതി സഹായിക്കും. വാണിജ്യ, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, ജലാനുഭവങ്ങള്‍, റീട്ടെയില്‍ സ്റ്റോറുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍, വിനോദ ഇടങ്ങള്‍, സമര്‍പ്പിത ഇന്നൊവേഷന്‍ ഏരിയ എന്നിവയുള്‍പ്പെടെ ഊര്‍ജസ്വലമായ മിശ്രിതം മറാഫി വാഗ്ദാനം ചെയ്യും. വാട്ടര്‍ ടാക്‌സികള്‍, ഫെറികള്‍, കനാലില്‍ നിന്ന് ജിദ്ദ എയര്‍പോര്‍ട്ടിലേക്ക് നേരിട്ടുള്ള കണക്ഷന്‍ എന്നിവയിലൂടെയുള്ള മള്‍ട്ടി ട്രാന്‍സ്‌പോര്‍ട്ട് തന്ത്രത്തിന് കനാല്‍ ഒരു പുതിയ മാനം നല്‍കുകയും വിവിധ മറാഫി ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ സുഗമമാക്കുകയും ചെയ്യും.  

കൂടുതൽ വാർത്തകൾ വായിക്കാം

മലയാളം ന്യൂസില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം

ജിദ്ദ എയര്‍പോര്‍ട്ടില്‍നിന്ന് മക്കയിലേക്ക് 35 മിനിറ്റ്; റോഡ് 80 ശതമാനം പൂര്‍ത്തിയായി

ഇരിക്കാന്‍ അനുവദിക്കുന്നില്ല; സൗദി യുവതിയുടെ വീഡിയോ

സാനിയ മിര്‍സയുടെ പുതിയ പോസ്റ്റും ചിത്രങ്ങളും വൈറലായി

   

Latest News