യുവരാജ് സിംഗിന്റെ അമ്മയുടെ വീട്ടില്‍ ആറുമാസം മുമ്പ് മോഷണം, ഇപ്പോള്‍ കേസെടുത്ത് പോലീസ്

പഞ്ച്കുല- മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അമ്മയുടെ വീട്ടില്‍ മോഷണം. സംഭവത്തില്‍ യുവരാജ് സിംഗിന്റെ അമ്മ ഷബ്നാന്‍ സിംഗ് ഹരിയാന പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തിട്ടുണ്ട്. ഹരിയാനയിലെ പഞ്ച്കുലയിലാണ് യുവരാജ് സിംഗിന്റെ അമ്മ ഷബ്നാന്‍ സിംഗിന്റെ വീട്. മോഷണക്കേസിന് ആറുമാസം പഴക്കമുണ്ടെങ്കിലും ഇപ്പോഴാണ് കേസെടുത്തത്.

എംഡിസി പോലീസ് സ്റ്റേഷനില്‍ ശബ്നം സിംഗ് മോഷണ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം 2023 സെപ്റ്റംബറില്‍ എംഡിസിയുടെ ഹൗസ്-18ല്‍ മോഷണം നടന്നതായി പരാതിയില്‍ പറയുന്നു. രണ്ട് വീട്ടുജോലിക്കാരെയാണ് സംശയം.
വീടിന്റെ അലമാരയില്‍നിന്ന് സ്വര്‍ണാഭരണങ്ങളും 75,000 രൂപയും മോഷണം പോയതായി ശബ്നം പോലീസിനോട് പറഞ്ഞു. ലളിതാ ദേവി, ശൈലേന്ദ്ര ദാസ് എന്നിവരാണ് പ്രതികള്‍. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ എംഡിസി പോലീസ് സ്റ്റേഷന്‍ മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊത്തം 1.75 ലക്ഷം രൂപയുടെ സ്വത്ത് മോഷണം പോയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

 

Tags

Latest News