പത്തനംതിട്ട ചിറ്റാറില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ മരിച്ചു.4 കുട്ടികള്‍ക്ക് പരിക്ക്

പത്തനംതിട്ട -സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു
മറിഞ്ഞ് വനിതാഡ്രൈവര്‍ മരിച്ചു. നാലു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിറ്റാര്‍ കൊടുമുടി തൈക്കൂട്ടത്തില്‍ അഞ്ജുവിന്റെ ഭാര്യ അനിതയാണ് (35) മരിച്ചത്.
ഇന്ന് രാവിലെ എട്ടരയോടെ തെക്കേക്കരയിലെ കുത്തനെ വളവുള്ള ഇറക്കത്തില്‍ വാഹനം നിയന്ത്രണം നഷ്ടമാവുകയായിരുന്നു. പിന്നീട് വലിയ
താഴ്ചയിലേക്ക് മറിഞ്ഞു.. ഉടന്‍ തന്നെ ചിറ്റാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കുള്ള വഴിയില്‍ അനിത മരണമടഞ്ഞു. ചിറ്റാര്‍ ഗവ. സ്‌കൂളിലേക്കുള്ള കുട്ടികളുമായി പോയ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. അനിതയുടെ മകനും ഓട്ടോയില്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക് ചെറിയപരുക്കുകളേയുള്ളു. അനിതയും ഭര്‍ത്താവ് അഞ്ജുവും ഓട്ടോഡ്രൈവര്‍മാരാണ്. രണ്ടു പേര്‍ക്കും സ്വന്തമായി ഓട്ടോയുണ്ട്. രാവിലെയുണ്ടായ അപകടം നാട്ടുകാരെ ശരിക്കും ഞെട്ടിച്ചു.

Latest News