Sorry, you need to enable JavaScript to visit this website.

ഭ്രമയുഗം:  മമ്മൂക്കയെ സമ്മതിക്കണം, അര്‍ജുനും  മികവ് പുലര്‍ത്തി-ഹരിശ്രീ അശോകന്‍ 

കോഴിക്കോട്- പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം 'ഭ്രമയുഗം' ഇന്നലെയാണ് തിയേറ്ററുകളില്‍ എത്തിയത്. ചിത്രത്തെ പ്രശംസിച്ച് നിരവധി ഇതിനോടകം തന്നെ രംഗത്തെത്തുന്നുണ്ട്. ഹരിശ്രീ അശോകന്റെ മകനായ അര്‍ജുന്‍ അശോകന്‍ നായകനായ ചിത്രത്തില്‍ പ്രതിനായകനായാണ് മമ്മൂട്ടിയെത്തിയത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഹരിശ്രീ അശോകന്റെ ആദ്യ പ്രതികരണമാണ് പുറത്തുവന്നിരിക്കുന്നത്. അര്‍ജുന്‍ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഭ്രമയുഗത്തിലേതെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. മകന്റെ അഭിനയം കണ്ട് അത്ഭുതം തോന്നിയെന്നും ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മമ്മൂട്ടിയുടെ മനസിനെ സമ്മതിക്കണമെന്നും അദ്ദേഹം സിനിമ കണ്ട ശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇത് തിര്‍ച്ചയായിട്ടും മകന്റെ കരിയര്‍ ബ്രേക്ക് തന്നെയാണ്. മമ്മൂക്കയ്ക്കൊപ്പം അവന് നില്‍ക്കാന്‍ പറ്റില്ല. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. മുന്നോ നാലോ കഥാപാത്രങ്ങളെ വച്ച് ഗംഭീരമായ പടം ഉണ്ടാക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര സംഭവമാണ്. ഓരോന്ന് പ്രത്യേകിച്ച് എടുത്ത് പറയേണ്ടതില്ല. എല്ലാം ഗംഭീരം. അര്‍ജുനെ ഓര്‍ത്ത് അഭിമാനം തോന്നുന്നു. ഇത്രയും നല്ലൊരു വേഷം ഗംഭീരമായിട്ട് ചെയ്തതില്‍ എനിക്ക് അത്ഭുതം തോന്നുകയാണ്. കൊടുത്ത വേഷം നന്നായി ചെയ്തു.'- ഹരിശ്രീ അശോകന്‍ പറഞ്ഞു. സംവിധാനവും തിരക്കഥയും സംഭാഷണവും പൊളിച്ചെന്നും അര്‍ട് ഓക്കെ ഗംഭീരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ ഒരു സബ്ജക്ടിന് മമ്മൂക്ക ഓക്കെ പറഞ്ഞിട്ടാണ് ഇവരൊക്കെ ഉണ്ടാക്കിയത്. മമ്മൂക്കയെ സമ്മതിക്കണം. ഇപ്പോള്‍ വെറ്റെറ്റിയല്ലേ മമ്മൂട്ടി ചെയ്യുന്നത്. 'കാതല്‍' പോലുള്ള സിനിമകള്‍ ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള മനസിനെ സമ്മതിക്കണം. അതാണ് യഥാര്‍ത്ഥ ആര്‍ട്ടിസ്റ്റ്. അതുകൊണ്ടാണ് ഇവര്‍ക്കും അവസരങ്ങള്‍ കിട്ടുന്നതെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി.ഭൂതകാലം എന്ന ഹൊറര്‍ ചിത്രം ഒരുക്കിയ രാഹുല്‍ സദാശിവനാണ് ഭ്രമയുഗത്തിന്റെ സംവിധായകന്‍. വിക്രം വേദ സിനിമ ഒരുക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴില്‍ നിര്‍മിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. 

Latest News