തീപ്പിടിച്ച് ഇന്ധന വില; പെട്രോള്‍ ലീറ്ററിന് 83 രൂപയിലേക്ക്

കൊച്ചി- രാജ്യാന്തര വിപണിയില്‍ ഇന്ധന വില വര്‍ധിക്കുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന തുടരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 82 രൂപ 28 പൈസയിലെത്തി. കൊച്ചിയില്‍ ലീറ്ററിന് 81.19 രൂപയാണ്. കോഴിക്കോട്ടും വില 82 രൂപ കടന്നു. ഡീസല്‍ വിലയിലും കുതിപ്പുണ്ട്. കൊച്ചിയില്‍ ലീറ്ററിന് 76 രൂപ കടന്നു. തിരുവനന്തപുരത്ത് ലീറ്ററിന് 76.06 രൂപയും കോഴിക്കോട്ട് 75.78 രൂപയുമാണ് പുതിയ വില. തുടര്‍ച്ചയായ ഒമ്പതാം ദിവസമാണ് ഇന്ധന വിലയില്‍ കുതിപ്പ് തുടരുന്നത്. ഒന്നര മാസത്തിനിടെ പെട്രോളിന് ലീറ്ററിന് 3.13 രൂപയും ഡീസലിന് 3.05 രൂപയുമാണ് വര്‍ധിച്ചത്.
 

Latest News