ലെബനോനില്‍ ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഹിസ്ബുല്ല കമാന്‍ഡറും

ബെയ്‌റൂത്ത്- തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഹിസ്ബുല്ല കമാന്‍ഡറും മറ്റ് രണ്ട് പോരാളികളും ഏഴ് സിവിലിയന്മാരും കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അലി മുഹമ്മദ് അല്‍ ദെബസാണ് (48) കൊല്ലപ്പെട്ട കമാന്‍ഡര്‍.
ഒരാഴ്ച മുമ്പ് തെക്കന്‍ ലെബനോന്‍ പട്ടണമായ നബാത്തിയയില്‍ ഇസ്രായില്‍ നടത്തിയ ആക്രമണത്തില്‍ ഇദ്ദേഹത്തിന് പരിക്കേറ്റിരുന്നു.  
ഹിസ്ബുല്ല യില്‍ പലസ്തീന്‍ കാര്യങ്ങളുടെ ഉത്തരവാദിത്തം ഇദ്ദേഹത്തിനായിരുന്നുവെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

 

Latest News