നേതാക്കളുമായി ഭിന്നത; എം.പി സ്ഥാനത്തുനിന്ന് രാജി പ്രഖ്യാപിച്ച് നടി മിമി ചക്രബർത്തി 

കൊൽക്കത്ത - നടിയും തൃണമൂൽ കോൺഗ്രസ് ലോകസഭാംഗവുമായ മിമി ചക്രബർത്തി എം.പി സ്ഥാനത്തുനിന്നു രാജി പ്രഖ്യാപിച്ചു. ടി.എം.സിയുടെ പ്രാദേശിക പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് രാജിയെന്നാണ് വിവരം. പശ്ചിമ ബംഗാളിലെ ജാദവ്പുരിൽനിന്നാണ് മിമി ചക്രബർത്തി ലോകസഭയിൽ എത്തിയത്. രാജിക്കത്ത് തൃണമൂൽ ബംഗാൾ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷയുമായ മമത ബാനർജിയെ നേരിട്ട് കണ്ട് കൈമാറിയെന്നാണ് വിവരം. രാജിക്കത്ത് ലോക്‌സഭാ സ്പീക്കർക്ക് ഇതുവരെയും കൈമാറിയിട്ടില്ല.
 

Latest News