മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ചെന്നൈ-മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിയെ ചെന്നൈയിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റാന്‍ലി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി എറണാകുളം സ്വദേശി രഞ്ജിത് പോളിനെയാണ്  മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാതപിതാക്കള്‍ക്ക് കൈമാറും. രഞ്ജിത്തിനെ സുഹൃത്തുക്കള്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രഞ്ജിത്തിനെയാണ്  കണ്ടത്. സുഹൃത്തുക്കള്‍ ടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചെന്നൈയിലെത്തിയ മാതാപിതാക്കള്‍ മൃതദേഹം ഇന്ന് ഏറ്റുവാങ്ങും. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

 

Latest News