- സമ്മേളനം ഫലസ്തീൻ എംബസി പൊളിട്ടിക്കൽ ആൻഡ് മീഡിയ കോൺസുലർ ഡോ. അബ്ദുറസാഖ് അബൂജസർ ഉദ്ഘാടനം ചെയ്യും
- ബൗദ്ധിക ധാർമിക ശാക്തീകരണം ഖുർആൻ സാധ്യമാക്കുമെന്ന് ഡോ. കെ ജമാലുദ്ദീൻ ഫാറൂഖി
കരിപ്പൂർ - നാലുദിവസം നീണ്ടുനിൽക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനം ഇന്നു മുതൽ കരിപ്പൂരിലെ വെളിച്ചം നഗറിൽ നടക്കും. സമ്മേളനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്നും വൈകുന്നേരം 3.30ന് ആരംഭിക്കുന്ന സമ്മേളനം ഫലസ്തീൻ എംബസി പൊളിട്ടിക്കൽ ആൻഡ് മീഡിയ കോൺസുലർ ഡോ. അബ്ദുറസാഖ് അബൂജസർ ഉദ്ഘാടനം ചെയ്യുമെന്ന്
ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി ചെയർമാൻ പാറപ്പുറത്ത് മൊയ്തീൻകുട്ടി ഹാജി എന്ന ബാവഹാജിയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ അഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ എളമരം കരീം എം.പി, പത്മശ്രീ ഡോ ബി രവി പിള്ള, പരോക്ഷ മാർഗ വിജ്ഞാന കേന്ദ്രം അധ്യക്ഷൻ ആത്മദാസ് യമി, ഫാദർ സജീവ് വർഗീസ്, പത്മശ്രീ ചെറുവയൽ രാമൻ, ജെയിൻ ടെമ്പിൾ ട്രസ്റ്റ് പ്രസിഡന്റ് രമേശ് ജി മേത്ത, ബുദ്ധിസ്റ്റ് ഉപാസകൻ ആചാര്യ പവിത്രൻ, കാലിക്കറ്റ് പാർസി അൻജൂമൻ പ്രസിഡന്റ് സുബിൻ മാർഷൽ പ്രസംഗിക്കും.
സമ്മേളന സോവനീർ ടി.വി ഇബ്രാഹിം എം.എൽ.എ പ്രകാശനം ചെയ്യും.
തുടർന്ന് ദി ഐഡിയ ഓഫ് ഇന്ത്യ പ്രോഗ്രാം നടക്കും. മുതിർന്ന മാധ്യമപ്രവർത്തകരും എഴുത്തുകാരുമായ കെ.പി ശശികുമാറും ഷാജഹാൻ മടമ്പാട്ടും അഭിമുഖം നടത്തും.
വൈകിട്ട് 7.45ന് മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ ഡയലോഗ് നടക്കും. എം.പി അബ്ദുസമദ് സമദാനി എം പി, ബിനോയ് വിശ്വം എം പി, ജോൺ ബ്രിട്ടാസ് എം പി, എൻ കെ പ്രേമചന്ദ്രൻ എം പി, എ പി അനിൽ കുമാർ എം എൽ എ, സി എം മൗലവി ആലുവ പ്രസംഗിക്കും.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കിഡ്‌സ് പാർക്ക്, ദി മെസേജ് എക്‌സിബിഷൻ അടക്കമുള്ള വൈവിധ്യമാർന്ന വിവിധ പവലിയനുകൾ സമ്മേളനത്തിലും തുടരും. പത്തുദിവസം കൊണ്ട് ഖുർആനിലെ 30 ഭാഗങ്ങൾ 60 പ്രഭാഷകർ ചേർന്ന് നയിച്ച പഠനസെഷൻ വിശ്വാസികൾക്ക് പുതിയൊരു അനുഭവവും ആവേശവുമായെന്ന് പഠിതാക്കൾ പങ്കുവെച്ചു. ഖുർആൻ സമ്പൂർണ്ണ പഠനവേദിയുടെ സമാപന സെഷൻ പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡോ. കെ ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു. ബൗദ്ധിക ധാർമിക ശാക്തീകരണം ഖുർആനിലൂടെ സാധ്യമാകുമെന്നും ശാസ്ത്ര സാങ്കേതിക വിജ്ഞാനങ്ങൾ ദുരുപയോഗപ്പെടുത്തി ഉണ്ടാക്കുന്ന സദാചാര ജീർണതയാണ് വലിയ ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഖുർആനിലെ മുപ്പതാം ഭാഗത്തെ അധികരിച്ചുള്ള പഠന സെഷനിൽ ഡോ. മുസ്തഫ സുല്ലമി കൊച്ചിൻ, അബ്ദുലത്തീഫ് കരുമ്പുലാക്കൽ, മൂസ സുല്ലമി ആമയൂർ, ഡോ. പി. സുലൈമാൻ ഫാറൂഖി സംസാരിച്ചു. ശാക്കിർ ബാബു കുനിയിൽ ആമുഖ ഭാഷണവും ഡോ. ജാബിർ അമാനി സമാപന ഭാഷണവും നിർവഹിച്ചു.
സ്വന്തം വീട്ടിലേക്കാവശ്യമായ പച്ചക്കറികളും നെല്ലുൽപന്നങ്ങളും ജൈവ കൃഷിയിലൂടെ സ്വയം ഉൽപാദിപ്പിക്കാൻ പൊതുജനം ഉയർന്ന് പ്രവർത്തിക്കണമെന്നും പഴയ കാർഷിക സാംസ്‌കാരം വീണ്ടെടുക്കണമെന്നും കാർഷിക സെമിനാർ അഭിപ്രായപ്പെട്ടു.
പണ്ട് കാലത്ത് നാട്ടുകാർ തന്നെ കൂട്ടായ്മയിലൂടെ നിർമിച്ച കാർഷിക സംസ്‌കാരം സമുഹത്തിന് തന്നെ ഗുണകരമായിരുന്നു. എന്നാൽ, പുതിയ ടെക്‌നോളജി കാലഘട്ടത്തിൽ ജീവിക്കുന്ന മനുഷ്യർക്ക് വിഷം കലർന്ന പച്ചക്കറികളും ആരോഗ്യത്തിന് ഹാനികരമായ നെല്ലുൽപന്നങ്ങളും ഫലങ്ങളുമാണ് ലഭിക്കുന്നത്. ഭക്ഷണത്തിലൂടെ ഗുണകരമല്ലാത്ത ഭക്ഷ്യവസ്തുക്കൾ ലഭിക്കുന്നതിനാൽ മാരകമായ പല അസുഖങ്ങളും പടർരുന്നു. ഇതിന് തടയിടാൻ സർക്കാറും ഉദ്യോഗസ്ഥരും നാട്ടുകാരും ഉണർന്ന് പ്രവർത്തിക്കണമെന്നും സെമിനാർ ചൂണ്ടിക്കാട്ടി. വീട്ടിലെ കൂൺ കൃഷി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഷനൂബ് വാഴക്കാട് ക്ലാസ്സെടുത്തു.
ഡോ. യു. പി യഹ്‌യാ ഖാൻ, ഖയ്യൂം കുറ്റിപ്പുറം, ജുനൈസ് മുണ്ടേരി പ്രസംഗിച്ചു. സംസ്ഥാനത്തെ മികച്ച കർഷകരെ ബ്രദർനെറ്റ് ആദരിച്ചു. കൃഷി ഓഫീസർ വിനീത് വി വർമ്മ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. ലബീദ് അരീക്കോട് അധ്യക്ഷത വഹിച്ചു. പ്രഫ. എം ഹാറൂൺ, എൻ.എം അബ്ദുൽ ജലീൽ മാസ്റ്റർ, കെ.എൽ.പി ഹാരിസ്, വി.ടി ഹംസ, കെ.പി. മുഹമ്മദ് വയനാട്, എം.ടി മനാഫ് മാസ്റ്റർ, കെ.പി അബ്ദുറഹ്മാൻ സുല്ലമി, കെ അസീസ് മാസ്റ്റർ, ഷംസുദ്ധീൻ അയനിക്കോട്, ആസിഫ് പുളിക്കൽ, ജൗഹർ അയനിക്കോട് പ്രസംഗിച്ചു.
സമ്മേളനത്തിനെത്തുന്നവർക്ക് താമസം, ഭക്ഷണം, പ്രാഥമികാവശ്യ നിർവഹണം, വാഹന പാർക്കിംഗ് എന്നിവയ്ക്കുള്ള വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ അനുബന്ധ പരിപാടികളിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്. അതിനാൽ തന്നെ സമ്മേളനത്തിലും വൻ ജനബാഹുല്യമാണ് പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ വ്യക്തമാക്കി.