കടമെടുപ്പ് പരിധിയിലെ തര്‍ക്കം : സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം കേരളവും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും

ന്യൂദല്‍ഹി - കേരളത്തിന്റെ  കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം  കേന്ദ്രവും കേരള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കും. വൈകുന്നേരം നാല് മണിക്കാണ് സംസ്ഥാന ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതി കേന്ദ്ര ധനവകുപ്പുമായി ദല്‍ഹിയില്‍  ചര്‍ച്ച നടത്തുക. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രവും കേരളവും തമ്മില്‍ ആദ്യം ചര്‍ച്ച നടത്തണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ചര്‍ച്ചയ്ക്കായി കേരളം സമിതി രൂപീകരിച്ചത്. കേരളവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയില്‍ അറിയിച്ചിരുന്നു. ധനമന്ത്രിയ്ക്ക് പുറമെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാം, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രബീന്ദ്ര കുമാര്‍ അഗര്‍വാള്‍, അഡ്വ.ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.

 

Latest News