Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു.. ബാലയുടെ ഭാര്യ പങ്കിട്ട വാലന്റൈന്‍സ് ഡെ സന്ദേശം

നടന്‍ ബാലയുടെ ഭാര്യയും ഡോക്ടറും ഡിജിറ്റല്‍ ക്രിയേറ്ററുമായ എലിസബത്ത് പങ്കിട്ട വാലന്റൈന്‍സ് ഡെ സ്‌പെഷ്യല്‍ കുറിപ്പും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി. മൂന്ന് വര്‍ഷം മുമ്പ് ഈ ദിനത്തില്‍ ഞാന്‍ നിനക്ക് നല്‍കിയ വാക്ക് ഇന്നും പാലിക്കുന്നു എന്നാണ് എലിസബത്ത് മനോഹരമായ ഗാനത്തിനൊപ്പം സോഷ്യല്‍മീഡിയില്‍ കുറിച്ചത്.
നീ എത്ര അകലെയായിരുന്നാലും നമ്മള്‍ എത്ര കണ്ടില്ലെങ്കിലും ശൂന്യതയില്‍ ഒളിച്ചാലും എന്റെ മനസില്‍ നീ മാത്രമാണ് എന്നും എന്നെന്നും എന്ന അര്‍ഥം വരുന്ന ഒരു ഗാനമാണ് എലിസബത്ത് പങ്കുവെച്ചത്. നിരവധിപേര്‍ എലിസബത്തിനും ബാലയ്ക്കും പ്രണയദിനാശംസകള്‍ നേര്‍ന്ന് എത്തി. അതേസമയം ഡിജിറ്റല്‍ ക്രിയേറ്ററായതുകൊണ്ട് തന്നെ ഡ്യൂട്ടിയുടെ ഇടവേളകളിലും മറ്റും സമയം കണ്ടെത്തി തന്റെ യുട്യൂബ് ചാനലില്‍ വീഡിയോകളും പങ്കുവെക്കാറുണ്ട് എലിസബത്ത്.
'ഹാപ്പി വാലന്റൈന്‍സ് ഡെ എല്ലാവര്‍ക്കും. എന്നെ കുറിച്ച് വന്ന മോശം കമന്റുകളോട് പ്രതികരിച്ചതിന് പലരും നെഗറ്റീവ് കമന്റിട്ട് കണ്ടു. തോന്നിയപോലെ ഒരാളെ കെട്ടി പണികിട്ടിയിരിക്കുന്നതല്ല ഡിപ്രഷന്‍ എന്നൊക്കെയാണ് കമന്റ് വന്നത്.' 'ഇന്ന കാരണം കൊണ്ട് മാത്രമെ ഡിപ്രഷന്‍ വരാവൂ എന്നൊന്നുമില്ലല്ലോ. ഡിപ്രഷനുമായി ബന്ധപ്പെട്ട് ലക്ഷണങ്ങള്‍ അടക്കം ഉള്‍പ്പെടുത്തി വിശദമായി മറ്റൊരു വീഡിയോ ചെയ്യുന്നതായിരിക്കും. എന്റെ സംസാര രീതി നല്ലതല്ലെന്നും പലരും കമന്റിട്ട് കണ്ടു.
എനിക്ക് നന്നായി സംസാരിക്കാന്‍ അറിയില്ലെന്ന് ഞാന്‍ നേരത്ത പറഞ്ഞിട്ടുള്ളതാണ്.' 'ബാലചേട്ടന്റെ അല്ലെങ്കില്‍ സെലിബ്രിറ്റിയുടെ വൈഫ് ആയതുകൊണ്ട് മാത്രം ഞാന്‍ എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടു. അതേ ഞാന്‍ ബാലച്ചേട്ടന്റെ വൈഫ് തന്നെയാണ്. അതില്‍ ആര്‍ക്കും തര്‍ക്കമൊന്നുമില്ലല്ലോ. അതുകൊണ്ട് സോഷ്യല്‍മീഡിയ പേജ് തുടങ്ങാന്‍ പാടില്ലെന്നുണ്ടോ.
വിവാഹത്തിന് മുമ്പും എനിക്ക് സോഷ്യല്‍മീഡിയ പേജുണ്ടായിരുന്നു. അതില്‍ ഒരുപാട് ഫോളോവേഴ്‌സുണ്ടായിരുന്നു.' 'പിന്നീട് ഞാന്‍ അത് ഡിലീറ്റ് ചെയ്ത് പുതിയ അക്കൗണ്ട് തുടങ്ങുകയായിരുന്നു. ഞാന്‍ സെലിബ്രിറ്റിയുടെ വൈഫായതുകൊണ്ട് ആരും എന്റെ വീഡിയോ കാണേണ്ടതില്ല. ഇതെല്ലാം ഞാന്‍ എന്റെ സന്തോഷത്തിന് വേണ്ടി ചെയ്യുന്നതാണ്. ഫേമസാകാന്‍ ബാലയെ കെട്ടിയെന്ന് തോന്നുന്നവര്‍ അണ്‍ഫോളോ ചെയ്ത് പോവുക.
ഡ്യൂട്ടി തിരക്കുള്ളതുകൊണ്ടാണ് കമന്റിന് മറുപടി കൊടുക്കാത്തത്.' 'കുറച്ചുകാലം ലീവെടുത്ത് റെസ്‌റ്റെടുത്താലോയെന്ന് ചിന്തിക്കുന്നുണ്ട്. നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കുകയും എനിക്ക് വിഷമമാവുകയും ചെയ്യുന്നുണ്ട്. ഒരാള്‍ മരിച്ചശേഷം അയാളെ കുറിച്ച് നല്ലത് പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോള്‍ അയാളെ കുറ്റപ്പെടുത്താതിരിക്കുക. അതുപോലെ നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാന്‍.'ടോക്‌സിക്ക് റിലേഷന്‍ഷിപ്പില്‍ പെടാതിരിക്കാന്‍ ശ്രമിക്കുക. പെട്ടാലും മാന്യമായി ഇറങ്ങി വരിക', എന്നെല്ലാമാണ് പ്രണയദിനത്തില്‍ പങ്കുവെച്ച പുതിയ വീഡിയോയില്‍ എലിസബത്ത് പറയുന്നത്.
ഗായിക അമൃതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയശേഷം മൂന്ന് വര്‍ഷം മുമ്പാണ് എലിസബത്തിനെ ബാല വിവാഹം ചെയ്തത്.' എന്നാല്‍ അടുത്ത കാലത്തായി ഇരുവരും ഒരുമിച്ചല്ല താമസം. അതുകൊണ്ട് തന്നെ ബാലയും എലിസബത്തും വിവാഹോചനത്തിന് ഒരുങ്ങുകയാണോയെന്ന സംശയവും ആരാധകര്‍ക്കുണ്ട്.

 

Latest News