അബുദാബി ക്ഷേത്രം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, ഇത് ചരിത്ര നിമിഷം

അബുദാബി- അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രം അബുദാബിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു.

ബിഎപിഎസ് സ്വാമിനാരായണ്‍ സന്‍സ്തയുടെ ഇപ്പോഴത്തെ ആത്മീയഗുരു മഹന്ത് സ്വാമി മഹാരാജും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചേര്‍ന്ന് റിബണ്‍ മുറിക്കുന്ന ചടങ്ങോടെയാണ് ബാപ്‌സ് ഹിന്ദു മന്ദിര്‍ തുറന്നത്.
വൈദിക ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് നേതൃത്വം നല്‍കി.

27 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയ മോഡിയെ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ പ്രോജക്ട് തലവന്‍ പൂജ്യ ബ്രഹ്മവിഹാരിദാസ് സ്വാമിയും പൂജ്യ ഈശ്വര്‍ചരണ്‍ സ്വാമിയും ചേര്‍ന്ന് സ്വീകരിച്ചു. ക്ഷേത്രത്തിന്റെ ദര്‍ശനത്തെയും യാത്രയെയും കുറിച്ച് 12 മിനിറ്റ് ആഴ്ന്നിറങ്ങുന്ന അനുഭവം പ്രദാനം ചെയ്യുന്ന ത്രിമാന കേന്ദ്രമാണ് മോഡി സന്ദര്‍ശിച്ചത്.

 

ചടങ്ങില്‍ ആയിരക്കണക്കിന് ഭക്തരും വിശിഷ്ടാതിഥികളും പങ്കെടുത്തു. ഇത് യു.എ.ഇക്കും ഇന്ത്യക്കും ഇത് ഉഭയകക്ഷി ബന്ധങ്ങളിലെ സുപ്രധാന അവസരമായി.

 

Tags

Latest News