ചെന്നൈ-പുതുക്കിയ സെൻസസ് പ്രകാരം മണ്ഡല പുനർനിർണയം നടപ്പാക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയങ്ങൾ പാസാക്കി. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നിർദേശം ജനാധിപത്യ വിരുദ്ധവും അപ്രായോഗികവുമാണെന്ന് പ്രമേയമവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. ഭരണഘടനയിൽ ഇത്തരമൊരു നിർദേശം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായതുകൊണ്ട് വലിയ സംസ്ഥാനങ്ങളേക്കാൾ കുറഞ്ഞ പ്രാതിനിധ്യമേ സംസ്ഥാനത്തിന് ലോക്സഭയിൽ ലഭിക്കൂ എന്ന ആശങ്കയുള്ളതുകൊണ്ടാണ് പുതുക്കിയ സെൻസസ് പ്രകാരമുള്ള മണ്ഡല പുനർനിർണയത്തെ തമിഴ്നാട് എതിർക്കുന്നത്. ജനസംഖ്യാ നിയന്ത്രണ നടപടികളിൽ താത്പര്യമില്ലാത്ത സംസ്ഥാനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന സാഹചര്യമാണ് പുതുക്കിയ സെൻസസ് പ്രകാരം മണ്ഡല പുനർനിർണയം നടത്തിയാൽ ഉണ്ടാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. മുപ്പത്തിയൊമ്പത് എം.പിമാരുണ്ടായിട്ടു കൂടി തമിഴ്നാടിന്റെ ആവശ്യങ്ങൾ വേണ്ടത്ര പരിഗണിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.






