പ്രിയദര്‍ശന്‍ പറയുന്നു, ഇനി സിനിമ എടുക്കലല്ല, കാണലാണ് ജോലി.. കാരണം ഇതാണ്

കൊച്ചി- പ്രേമലുവിനെ പുകഴ്ത്തി പ്രിയദര്‍ശന്‍. 'സൂപ്പര്‍ ഫിലിം. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്‌സ്‌റ്റേഴ്‌സ് സിനിമ എന്ന് പറയുന്നത്. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ നേരില്‍ കണ്ട് അഭിനന്ദിക്കണം. റിയലിസ്റ്റിക് ആയിട്ടുള്ള വ്യത്യസ്തതയാര്‍ന്ന ഹ്യൂമറുള്ള പടമാണ്. സിനിമ തീര്‍ന്നത് അറിഞ്ഞില്ല- സിനിമ കണ്ടശേഷം പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു.

'നമ്മുടെ ഒക്കെ കാലം കഴിഞ്ഞു. പുതിയ ആളുകള്‍ ഇതുപോലുള്ള സിനിമകള്‍ ചെയ്യട്ടെ. സിനിമകള്‍ ഇരുന്ന് കാണും, അല്ലാതെ സിനിമകള്‍ എടുക്കലല്ല ഇനി ജോലി-പ്രേമലു പോലൊരു പ്രിയദര്‍ശന്‍ ചിത്രം വരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് ഇങ്ങനെ.

ഭാവന സ്റ്റുഡിയോസ് നിര്‍മ്മിച്ച ഗിരീഷ് എ.ഡി. ചിത്രമാണ് പ്രേമലു. വമ്പിച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് എന്ന് പറഞ്ഞാല്‍ ഇതാണെന്നും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലിന്‍ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ചെന്നും പ്രിയദര്‍ശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

Latest News