VIDEO ഷാരൂഖ് ഖാന്‍ ദുബായ് പ്രണയം തുറന്നു പറയാന്‍ കാരണമുണ്ട്; വീഡിയോ കാണാം

ദുബായ്- ദുബായില്‍ വേള്‍ഡ് ഗവണ്‍മെന്റ് ഉച്ചകോടിയില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ സാന്നിധ്യം എല്ലാവരെയും അമ്പരപ്പിച്ചു. ചടങ്ങിനിടെ കിംഗ് ഖാന്‍ ദുബായിയോടും നഗരത്തിലെ വീടിനോടുമുള്ള തന്റെ ഇഷ്ടത്തെ  കുറിച്ചും സംസാരിച്ചു.
ഞാന്‍ ഇവിടെയാണ് ധാരാളം സമയം ചെലവഴിക്കുന്നത്. മനോഹരമായ ഒരു വീടുണ്ടുന്നും ആരും എന്നെ ശല്യപ്പെടുത്താത്തതിനാല്‍ ലോകത്തിലെ ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നാണിത്- ഷാരൂഖ് ഖാന്റെ വാക്കുകള്‍.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ദ്വീപ് എന്ന് അറിയപ്പെടുന്ന ദുബായിലെ പാം ജുമൈറയിലാണ് ഷാരൂഖിന്റെ ആഡംബര വില്ലയായ 'ജന്നത്ത്'. വില്ലയ്ക്ക് ഇപ്പോള്‍ 18 കോടി രൂപ വിലയുണ്ട്. 14,000 ചതുരശ്ര അടി പ്ലോട്ട്, ആറ് വലിയ മുറികള്‍, രണ്ട് റിമോട്ട് കണ്‍ട്രോള്‍ ഗാരേജുകള്‍, ഒരു സ്വകാര്യ കുളം, ബീച്ചിന്റെ വിസ്മയകരമായ കാഴ്ചകള്‍ എന്നിവയുള്ള ഈ വീട് അതിമനോഹരമാണ്.  

Latest News