ചിത്രങ്ങൾ കാണാം; സൗദിയില്‍ തബൂക്ക് പ്രവിശ്യയില്‍ ആലിപ്പഴവര്‍ഷം

തബൂക്കിലെ ഹഖ്‌ലിനു സമീപമുണ്ടായ ആലിപ്പഴ വര്‍ഷം.

തബൂക്ക് - ഉത്തര സൗദിയിലെ തബൂക്ക് പ്രവിശ്യയില്‍ പെട്ട ഹഖ്‌ലിലും പരിസരപ്രദേശങ്ങളിലും ശക്തമായ ആലിപ്പഴ വര്‍ഷം. അല്‍ഖുസൈറിലെ അല്‍ശറഫ്, വാദി സ്വആദ്, അല്‍നഖ് വ, അലുഅല്‍ഖുസൈര്‍, അല്‍ഉമൈദാത്ത് എന്നിവിടങ്ങളിലാണ് ഇന്നലെ രാവിലെ മഴക്കൊപ്പം ആലിപ്പഴ വര്‍ഷമുണ്ടായത്. ഹഖ്‌ലിലെ വാദി മബ്‌റക്, അല്‍ഹുമൈദ, അല്‍വസല്‍, അല്‍ഖാനിലെ ഹദീബ് അല്‍ബേദ്, അല്‍സ്വദാറ, അല്‍ബയാന, ഥറഫ്, അബുല്‍ഹന്‍ശാനില്‍ തുനൈനിര്‍, വര്‍ദ റശീദ്, വാദി അല്‍അസ്മര്‍ എന്നിവിടങ്ങളില്‍ ഇടത്തരം ശക്തിയോടു കൂടിയ മഴയും പെയ്തു.

 

 

Latest News