സ്ഥാനാര്‍ത്ഥി പ്രഖ്യാപനമൊക്കെ പിന്നാലെ വന്നോട്ടെ, കൊല്ലത്ത് പ്രേമചന്ദ്രന് വേണ്ടി പ്രവര്‍ത്തകര്‍ ചുവരെഴുത്ത് തുടങ്ങി

കൊല്ലം - ലോകസഭാ തെരെഞ്ഞെടുപ്പില്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ കൊല്ലത്തെ യു ഡി എഫ് സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രനുവേണ്ടി പ്രചാരണത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍. അഞ്ചല്‍ മേഖലയിലാണ് ചുവരെഴുത്ത് തുടങ്ങിയത്. അതേസമയം പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത എന്‍.കെ. പ്രേമചന്ദ്രന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതു സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചു. ഇതിനിടയിലാണ് പ്രേമചന്ദ്രന് വേണ്ടി ചുവരെഴുത്ത് തുടങ്ങിയത്. മണ്ഡലത്തില്‍ വിവിധങ്ങളായ പ്രചാരണപ്രവര്‍ത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.

 

Latest News