കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

തലശ്ശേരി - കൊട്ടിയൂരില്‍നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മയക്കു വെടിവച്ച് പിടികൂടിയ കടുവ ചത്തു. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ കടുവയെ ചൊവ്വാഴ്ച യാണ്  വനംവകുപ്പ് പിടികൂടിയത്. തു ടര്‍ന്ന് ഇന്നലെ അര്‍ധരാത്രിയോടെ തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ട് പോകുന്നതിനിടെ കോഴിക്കോട് വെച്ചാണ്.കടുവ ചത്തത്.ജഡം പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളജി ലേക്ക് മാറ്റും. ഇരിട്ടി സ്വദേശിയായ പ്രദീഷിന്റെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയിലായിരുന്നു കടുവയെ കണ്ടെത്തിയത്. കൊട്ടിയൂര്‍  പന്നിയാംമല കോളനി റോഡിനു സമീപമുള്ള പറമ്പിലായിരുന്നു കടുവ ഉണ്ടായിരുന്നത്. ഉടന്‍തന്നെ നാട്ടുകാര്‍ വനംവകുപ്പിനെയും പോ ലീസിനെയും വിവരമറിയിക്കുകയായിരുന്നു. തു ടര്‍ന്ന് കടുവയെ മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. ആറളം, തളിപ്പറമ്പ് വനംവകുപ്പ് റേഞ്ചിലുള്ള ആര്‍ആര്‍ടി സംഘ വും വയനാട്ടില്‍നിന്നുള്ള മയക്കുവെടി വിദഗ്ധരും എത്തി കടുവയെ മയക്കുവെടി വച്ചു. പിന്നീട് തൃശൂരിലേയ്ക്ക് മാറ്റുന്നതിനിടെയാണ്   അപ്രതീക്ഷിതമായി കടുവ ചത്തത്.

Latest News