കണ്ണൂർ- വാട്‌സാപ്പ് സന്ദേശത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അരവഞ്ചാൽ സ്വദേശി കല്ലുകുന്നേൽ സത്യനാ(37)ണ് ഭാര്യ രജിതയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ രജിതയെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സത്യൻ പിന്നീട് പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. വാട്‌സാപ്പിൽ വന്ന സന്ദേശവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.