ഒമാനില്‍ മഴദുരന്തത്തില്‍ മരിച്ചത് ആലപ്പുഴ സ്വദേശി

മസ്‌കത്ത്- ഒമാനിലെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് യുവാവ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് നദുവത്ത് നഗര്‍ തറാത്തോട്ടത്ത് വലിയവീട്ടില്‍ ഇബ്രാഹീമിന്റെ മകന്‍ അബ്ദുല്ല വാഹിദ് (28) ആണ് മരിച്ചത്.
ബര്‍ക്കയിലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്ന അബ്ദുള്ള വാഹിദ് ജോലി ആവശ്യാര്‍ഥം വാഹനവുമായി സൂറില്‍ പോയി തിരിച്ചു വരുന്ന വഴി ഇബ്രക്കടുത്തുവെച്ച് അപകടമുണ്ടായത്.
വാഹിദിന്റെ വിവാഹനിശ്ചയം 16 ന് നടത്തുവാന്‍ തീരുമാനിച്ചിരുന്നതാണ്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് ലീവിന് വരാനിരിക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുന്നു
മാതാവ്: ബല്‍കീസ് സഹോദരി: വാഹിദ.

 

Latest News