അബുദാബി സ്വീകരണത്തിന് അറബിയിൽ നന്ദി പറഞ്ഞ് മോഡി

ദുബായ്- യു.എ.ഇയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളുടെ സ്വീകരണത്തിന് അറബിയിൽ നന്ദി പറഞ്ഞു. അബുദാബിയിലെ ഇന്ത്യൻ സമൂഹത്തിൽനിന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനാണ് മോഡി എക്‌സ് പ്ലാറ്റ്‌ഫോമിൽ അറബിയിൽ നന്ദി പറഞ്ഞത്. 

അബുദാബിയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് എനിക്ക് ഇന്ന് ലഭിച്ച ഊഷ്മളമായ സ്വീകരണം എന്നെ അങ്ങേയറ്റം ആദരിച്ചു. നമ്മുടെ കമ്മ്യൂണിറ്റികളുടെ ചൈതന്യം എന്നെ വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കുന്നില്ല- മോഡി പറഞ്ഞു.

ഇന്ന് രാവിലെയാണ് മോഡി അബുദാബിയിലെത്തിയത്. ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്ന മോഡി നാളെ അബുദാബിയിലെ ബി.എ.പി.എസ് ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യും.
 

Latest News