യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി- കാണാതായ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാളോത്ത് ഒന്നാം മൈല്‍ നാട്ടുകല്ലിങ്ങല്‍ കണ്ണന്‍കുട്ടി-ചീരു ദമ്പതികളുടെ മകന്‍ സുധീഷ് (35)നെയാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഞായാറാഴ്ച വൈകുന്നേരത്തോടെയാണ് സുധീഷിനെ കാണാതായത്. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായിരുന്നു. വീട്ടുകാര്‍ അന്വേഷിച്ച് വരുന്നതിനെതിടയാണ് വീടിന് സമീപത്തെ കുളത്തില്‍ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്.

ഉച്ചയോടെ കുളത്തിനു സമീപത്തെ പമ്പ് ഹൗസിലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഉടന്‍ കൊണ്ടോട്ടി പോലിസില്‍ അറിയിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സഹോദരങ്ങള്‍: സുഭാഷ്, സുനീഷ്, ഷീബ.

Latest News