നടി അഭിരാമി നാടുവിടാന്‍ കാരണം കമല്‍ഹാസന്റെ പീഡനം; വിവാദവുമായി ബെയില്‍വാന്‍

ചെന്നൈ- നടി അഭിരാമി അഭിനയം നിര്‍ത്തി വിദേശത്ത് പോകാനുണ്ടായ കാരണം കമല്‍ഹാസന്റെ പീഡനമാണെന്ന് വെളിപ്പെടുത്തിയ മാധ്യമ പ്രവര്‍ത്തകന്‍ ബെയില്‍വാന്‍ രംഗനാഥന്‍.
അഭിരാമി ഒരു നല്ല നടിയാണ്. കമല്‍ഹാസനൊപ്പം വിരുമാണ്ടി എന്ന സിനിമയില്‍ അവര്‍ അഭിനയിച്ചു. ആ സിനിമയില്‍ അഭിരാമിയെ കമല്‍ഹാസന്‍ പീഡിപ്പിച്ചു. ഇതേതുടര്‍ന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്. അതിന് ശേഷം നടി അവിടെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കുകുകയും വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയും ചെയ്തു. ഇപ്പോള്‍ നടി വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയിരിക്കുകയാണ്- ഇതായിരുന്നു ബെയില്‍വാന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ ബെയില്‍വാന്‍ രംഗനാഥനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പലരും  ആരോപണം ഉന്നയിക്കുന്നത്.
ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകനും നടനുമാണ് ബെയില്‍വാന്‍ രംഗനാഥന്‍. തൊണ്ണൂറുകളില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല പത്രപ്രവര്‍ത്തകനെന്ന നിലയില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പതിവായി പോകുകയും വിവാദ ചോദ്യങ്ങള്‍ ചോദിച്ച് വാര്‍ത്തകളില്‍ നിറയുകയും ചെയ്യാറുണ്ട്.

ബെയിൽവാനും കമൽഹാസനും

നടന്മാരുടെയും നടിമാരുടെയും വ്യക്തിജീവിതത്തെക്കുറിച്ച് യൂട്യൂബ് ചാനലുകളിലൂടെ സംസാരിച്ചാണ് വിവാദങ്ങള്‍ക്ക് തുടക്കമിടാറുളളത്. നയന്‍താര, തൃഷ, രേഖ നായര്‍, ധനുഷ്, ഗൗണ്ടമണി തുടങ്ങി നിരവധി താരങ്ങളെ പറ്റി അദ്ദേഹം വിവാദമുണ്ടാക്കിയിരുന്നു. നടന്‍ വടിവേലു ഉള്‍പ്പെടെയുള്ള നടന്മാരെ പറ്റിയും പ്രേക്ഷകര്‍ക്ക് അറിയാത്ത കഥകളാണ് ബെയില്‍വാന്‍ പുറത്തുവിട്ടത്.
തമിഴ്‌നാട്ടിലടക്കം ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയെങ്കിലും താരങ്ങള്‍ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന  അഭിരാമിയുടെ ചിത്രം ശ്രദ്ധേയമാണ്.  മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിരവധി ഹിറ്റുകളിലെ നായികയായി അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായും തിളങ്ങി. ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേളയെടുത്ത അഭിരാമി ഇപ്പോള്‍ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ്.

 

Latest News