Sorry, you need to enable JavaScript to visit this website.

ജിദ്ദ ശറഫിയയിൽ അനധികൃത കെട്ടിടം പൊളിച്ചു, പൊളിക്കൽ തുടരുമെന്ന് മുനിസിപ്പാലിറ്റി

ജിദ്ദ- ജിദ്ദ മുനിസിപ്പാലിറ്റി ശറഫിയ ജില്ലയിലെ അൽനസീം പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. പൊതുപാർക്കിന്റെ ഭാഗത്തുള്ള അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ശറഫിയ മുനിസിപ്പാലിറ്റിയുടെ പരിധിയിലുള്ള  അൽനസീം പരിസരത്തെ പൊതു പാർക്കിനോട് ചേർന്നുള്ള കെട്ടിടങ്ങളിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് ശറഫിയ മേയർ എഞ്ചിനീയർ സാദ് അൽഖഹ്താനി വിശദീകരിച്ചു. നിയമപരമായ രേഖകളോ കെട്ടിടനിർമ്മാണത്തിന് അനുമതി നൽകുന്ന ബിൽഡിംഗ് പെർമിറ്റുകളോ ഇല്ലാതെയാണ് കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

അനധികൃത കെട്ടിടങ്ങൾ നീക്കം ചെയ്യുന്നത് തുടരുമെന്നും നഗരഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചയായാണിതെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിലെ അനധികൃത പച്ചക്കറി വിൽപന തടഞ്ഞതായും അഞ്ചു ടണ്ണിലധികം പച്ചക്കറികളും പഴങ്ങളും കണ്ടുകെട്ടിയെന്നും അദ്ദേഹം പറഞ്ഞു.
 ദുബായ്- കോഴിക്കോട് എയർ ഇന്ത്യ എക്‌സ്പ്രസിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുവെന്ന് ആരോപണം

Latest News