Sorry, you need to enable JavaScript to visit this website.

VIDEO - ദുബായിൽനിന്ന് കോഴിക്കോട്ടത്തെിയ എയർ ഇന്ത്യ എക്‌സ്പ്രസിൽ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടുവെന്ന് ആരോപണം

കോഴിക്കോട്- ദുബായിൽനിന്ന് കോഴിക്കോട്ട് വിമാനതാവളത്തിൽ ലാന്റ് ചെയ്ത എയർ ഇന്ത്യ വിമാനത്തിൽ ജയ് ശ്രീറാം വിളിക്കാൻ വിമാന ജീവനക്കാരുടെ നിർദ്ദേശമെന്ന് ആരോപണം. കഴിഞ്ഞ ദിവസം കോഴിക്കോട് ലാന്റ് ചെയ്ത ഐ.എക്‌സ് 346 വിമാനത്തിലെ ജീവനക്കാരാണ് യാത്രക്കാരോട് ജയ് ശ്രീ റാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച വീഡിയോ ടിക് ടോകിൽ അബ്ദുൽ സലാം ജാതിയേരി എന്നയാൾ പോസ്റ്റ് ചെയ്തു. കഴിഞ്ഞ പതിനെട്ടുവർഷമായി വിവിധ വിമാനങ്ങളിൽ യാത്ര ചെയ്തിട്ടും ഇതാദ്യമായാണ് ഇത്തരത്തിൽ അനുഭവം നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജയ് ഹിന്ദ് അല്ലേ വിളിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ ഇത് തങ്ങൾക്കുള്ള നിർദ്ദേശമാണെന്നായിരുന്നു മറുപടി എന്നാണ് വിമാന ജീവനക്കാർ പറഞ്ഞതെന്നും അബ്ദുൽ സലാം പറഞ്ഞു.

Latest News