Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സംവിധായകൻ പ്രകാശ് കോളേരി വയനാട്ടിലെ വീട്ടിൽ മരിച്ചനിലയിൽ

കൽപ്പറ്റ - ചലച്ചിത്ര സംവിധായകൻ പ്രകാശ് കോളേരി(65) വീട്ടിനുള്ളിൽ മരിച്ചനിലയിൽ. വയനാട് കോളേരി പരപ്പനങ്ങാടി റോഡിലുള്ള അരിപ്പംകുന്നേൽ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 
 അവിവാഹിതനായ പ്രകാശ് പിതാവ് കുമാരന്റെയും മാതാവ് ദേവകിയുടെയും മരണത്തിന് ശേഷം വീട്ടിൽ ഒറ്റക്കായിരുന്ന താമസമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒറ്റക്ക് താമസിക്കുന്ന പ്രകാശിനെ കുറച്ചുദിവസമായി വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
 മൂന്നര പതിറ്റാണ്ടു കാലമായി ചലച്ചിത്രമേഖലയിലുള്ള ഇദ്ദേഹം ആറ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധാനത്തിന് പുറമെ നിർമാതാവായും തിരക്കഥ, ഗാനരചന, സംഗീതം, സംഭാഷണം എന്നീ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Latest News