Sorry, you need to enable JavaScript to visit this website.

ഒരു പ്രവാസിയെ സഹായിച്ച് മറ്റൊരു പ്രവാസി, വീണ്ടെടുക്കലിന്റെ ഒരു ദുബായിക്കഥ

ദുബായ്- മാതാവ് നല്‍കിയ സ്‌നേഹ സമ്മാനമായ സ്വര്‍ണമാല നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സങ്കടത്തിലായ ഇറ്റലിക്കാരന്‍ പ്രവാസിക്ക് അവിശ്വസനീയമായി അതു കണ്ടെത്തിക്കൊടുത്ത് പാകിസ്ഥാന്‍ പ്രവാസി. ഖലീജ് ടൈംസാണ് മെറ്റല്‍ ഡിറ്റക്ടര്‍ കൂടി ഉള്‍ക്കൊള്ളുന്ന സംഭവം പ്രസിദ്ധീകരിച്ചത്.
ദുബായിലെ കൈറ്റ് ബീച്ചില്‍ നടന്ന വോളിബോള്‍ മത്സരത്തിനിടെയാണ് ഇറ്റാലിയന്‍ പ്രവാസി ജിയോവാനി കവല്ലാരിക്ക് താന്‍ കാത്തുസൂക്ഷിച്ചിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടത്. സുഹൃത്തുക്കളും സെക്യൂരിറ്റിയും ചേര്‍ന്ന് മണലില്‍ ദീര്‍ഘനേരം തെരച്ചില്‍ നടത്തിയിട്ടും മാല കണ്ടെത്താനായില്ല.
പ്രതീക്ഷ നഷ്ടപ്പെട്ട അവസരത്തിലാണ് ഒരു റെഡിറ്റ് പോസ്റ്റ് ജിയോവാനിയുടെ ശ്രദ്ധയില്‍ പെട്ടത്.
അബുദാബിയിലെ ഒരു പാകിസ്ഥാന്‍ സെയില്‍സ്മാന്‍ ഹസന്‍ സഹീര്‍ നഷ്ടപ്പെട്ട ഒരു മോതിരം വീണ്ടെടുത്ത അനുഭവം വിവരിക്കുന്ന പോസ്റ്റായിരുന്നു അത്.  ഇതോടെ 22കാരന്‍ ജിയോവനിയില്‍  പ്രതീക്ഷയുടെ കിരണമെത്തി.
ശുഭാപ്തിവിശ്വാസത്തോടെ ശനിയാഴ്ച രാത്രി 11 മണിക്ക് ജിയോവാനി സഹീറുമായി ബന്ധപ്പെട്ടു. മെറ്റല്‍ ഡിറ്റക്ടര്‍ ഹോബിയാക്കിയ സഹീര്‍ ഉടന്‍ തന്നെ സഹായം വാഗ്ദാനം ചെയ്തു. പക്ഷേ സംഭവത്തില്‍ ഒരു ലോജിസ്റ്റിക് തടസ്സം ഉയര്‍ന്നുവന്നു.  സഹീറിന് പ്രദേശത്ത് തെരച്ചില്‍ നടത്തണമെങ്കില്‍  ജിയോവനിക്ക് ഞായറാഴ്ച വോളിബോള്‍ കോര്‍ട്ട് ബുക്കിംഗ് ഉറപ്പാക്കേണ്ടതുണ്ട്. ലഭ്യമായ ഏക സ്ലോട്ട് രാവിലെ ഏഴു മണി മാത്രമാണ്. ഇതിനര്‍ത്ഥം സഹീറിന് രാവിലെ ആറ് മണിക്ക് മുമ്പ് അബുദാബിയില്‍ നിന്ന് പുറപ്പെട്ടുവേണം ദുബായിലെത്താന്‍.
കളഞ്ഞുപോയെ നെക്ലേസ് തനിക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന്  പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ സമ്മതിച്ചുവെന്ന് സഹീര്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. കോവിഡ് മഹാമാരി സമയത്താണ് സഹീര്‍ ഓണ്‍ലൈനില്‍ മെറ്റല്‍ ഡിറ്റക്ടര്‍ വാങ്ങി അതൊരു ഹോബിയാക്കി ബീച്ച് കോംബിംഗില്‍ ഏര്‍പ്പെട്ടുതുടങ്ങിയത്.  
ഞായറാഴ്ച പുലര്‍ച്ചെ തന്ന  36 കാരനും രണ്ട് കുട്ടികളുടെ പിതാവുമായ സഹീര്‍ കൈറ്റ് ബീച്ചില്‍ എത്തി. ജിയോവാനിയാകട്ടെ ബീച്ചില്‍  ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.
സഹീര്‍  മെറ്റല്‍ ഡിറ്റക്ടര്‍ പുറത്തെടുത്ത് ജോലി തുടങ്ങുമ്പോള്‍ വിജയിക്കുമോ എന്ന് തനിക്ക് സംശയമുണ്ടായിരുന്നുവന്ന് ജിയോവാനി പറഞ്ഞു. കാരണം കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പ്രദേശത്ത് തെരച്ചില്‍ നടത്തിയതാണല്ലോ. പക്ഷേ, സഹീര്‍ അഞ്ച് മിനിറ്റിനുള്ളില്‍ മണലില്‍നിന്ന് മാല പറത്തെടുത്തു. ആഹ്ലാദം കൊണ്ട് സഹീറിനെ ആശ്ലേഷിച്ചു. നന്ദിസൂചകമായി പണം കൂടി നല്‍കാന്‍ ജിയോവാനി ശ്രമിച്ചപ്പോള്‍ സഹീര്‍ അത് സ്‌നേഹപൂര്‍വം നിരസിക്കുകയും ചെയ്തു.  പകരം ഇരുവരും ചേര്‍ന്ന്  പ്രഭാതഭക്ഷണം കഴിച്ചു.
മാല കണ്ടെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും അപരിചിതര്‍ പെട്ടെന്ന് തന്നെ സഹായഹസ്തം നീട്ടുന്ന ദുബായിയുടെ സവിശേഷതയാണിതെന്നും ജിയോവാനി പറഞ്ഞു.

കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്ക്; പിടിച്ചുനിര്‍ത്താന്‍ ചെന്നിത്തലക്ക് കഴിയുമോ

മോഡി ഷാരൂഖ് ഖാനെ ഖത്തറിലേക്ക് കൂട്ടണമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി; വിചിത്രമായ ആവശ്യം

Latest News