Sorry, you need to enable JavaScript to visit this website.

കോലാഹലമൊന്നമില്ലാതെ എത്തിയ  പ്രേമലു കേരളത്തില്‍ മൂന്ന് കോടി നേടി 

കോഴിക്കോട്- അതി ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ് പ്രേമലു. നസ്ലെന്‍, മമിത ബൈജു ജോഡികളുടെ പ്രകടനം അതിഗംഭീരമെന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകളും ഇത് ശരിവെക്കുന്നു.  കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ പങ്ക് വെച്ച ഏറ്റവും പുതിയ കണക്കില്‍ രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത് 3 കോടിയാണ്. മൂന്നാമത്തെ ബോക്‌സോഫീസ് ഹിറ്റ് എന്നാണ് ചിത്രത്തെ വിലയിരുത്തുന്നത്. വരുന്ന ദിവസങ്ങളിലും ചിത്രത്തിന് ഗംഭീര കളക്ഷന്‍ തന്നെ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ബോക്‌സോഫീസ് ട്രാക്കറായ സാക്‌നിക്ക് ഡോട്ട് കോം പങ്ക് വെച്ച ആദ്യ ദിന കളക്ഷനില്‍ ചിത്രം നേടിയത് 0.9 കോടിയായിരുന്നു. താരതമ്യേനെ മികച്ച കളക്ഷനാണിത്.സൂപ്പര്‍ താര ചിത്രങളുടെ ചിത്രങ്ങളെ തട്ടിച്ച് നോക്കുമ്പോള്‍ ഇത് മികച്ച തുടക്കമായി തന്നെ വേണം ഇതിനെ വിലയിരുത്താന്‍.  അഖില ഭാര്‍ഗവന്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് .
പ്രേമലുവിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിഷ്ണു വിജയും ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സുഹൈല്‍ കോയയും ആണ്.തണ്ണീര്‍മത്തന്‍ ദിനങ്ങള്‍', 'സൂപ്പര്‍ ശരണ്യ' എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം 'പ്രേമലു' ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുമ്പോള്‍ ഹാട്രിക്ക് വിജയം നേടിയ സംവിധായകന്‍ കൂടി ആവുകയാണ് ഗിരീഷ്.ചിത്രത്തിന്റെ ക്യാമറ: അജ്മല്‍ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വര്‍ഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രന്‍, കോസ്റ്റ്യൂം ഡിസൈന്‍സ്: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: ജോളി ബാസ്റ്റിന്‍, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാന്‍സിറ്റി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സേവ്യര്‍ റിച്ചാര്‍ഡ് , വി എഫ് എക്‌സ്: എഗ് വൈറ്റ് വിഎഫ്എക്‌സ്, ഡി ഐ: കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.ഒരുപിടി ചിരിക്കാനുള്ള മുഹൂര്‍ത്തങ്ങള്‍ ഒരുക്കി ഒരു മികച്ച റൊമാന്റിക് കോമഡിയാണ് ചിത്രം.
ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമായതിനാല്‍ തന്നെ ഇതില്‍ മിനിമം ഗ്യാരന്റി ഉറപ്പായിരുന്നു. ചിത്രത്തിന്റെ കഥയും നര്‍മ്മത്തില്‍ ചാലിച്ച രംഗങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തി. എല്ലാ പ്രായത്തിലുള്ളവരെയും ഒരു പോലെ ചിരിപ്പിച്ചാണ് പ്രേമലു തീയ്യേറ്ററില്‍ മുന്നേറുന്നത്.

Latest News