പട്‌ന എയിംസിന്റെ ഐസിയുവിലിരുന്ന്  സ്ത്രീ ബീഡി വലിക്കുന്നു 

പട്‌ന-പട്‌ന എയിംസിന്റെ ഐസിയുവിലിരുന്ന് സ്ത്രീ ബീഡി വലിക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. പട്‌ന എയിംസില്‍ നിന്ന് പകര്‍ത്തിയ വീഡിയോയിലാണ്  പ്രായമായ സ്ത്രീ കട്ടിലില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നതുള്ളത്. വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായത്. ആശുപത്രി കെട്ടിടം പോലെ ഒരിടത്ത് ബീഡി വലിക്കുന്നത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. 
വീഡിയോയില്‍ ആശുപത്രിയിലെ ഐസിയു മുറിയില്‍ ഒരു കട്ടിലില്‍ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. അവര്‍ അവിടെ ഇരുന്ന് കൊണ്ട് ഒരു ബീഡി വലിക്കുന്നതാണ് പിന്നെ കാണുന്നത്. തലയില്‍ ഷാളൊക്കെയിട്ട് പുതച്ചാണ് സ്ത്രീ ഇരിക്കുന്നത്. പിന്നീട് അവര്‍ ഒരു ബീഡി വലിക്കുന്നതാണ് കാണുന്നത്. കയ്യില്‍ മുക്കാലും മറച്ചു പിടിച്ചാണ് ഇവര്‍ ബീഡി വലിക്കുന്നത്. പുക പുറത്തേക്ക് വിടുന്നതും കാണാം. കുറച്ച് കഴിയുമ്പോള്‍ ഐസിയു മുറിയിലെ കട്ടിലില്‍ തന്നെ തട്ടിയാണ് ഇവര്‍ ബീഡി കെടുത്തിക്കളയുന്നത്. അവിടെ തീപ്പൊരി വീഴുന്നതും വീഡിയോയില്‍ കാണുന്നുണ്ട്. ആശുപത്രിക്കിടക്കയില്‍ കിടന്ന് പുകവലിക്കുന്നത് എന്തുമാത്രം വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. 


 

Latest News