കാസർകോട്- ഏഴാം ക്ളാസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലെ പ്രതിയെ അഞ്ചു വർഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ആദൂർ മല്ലാവരം പെൽത്തടുക്കയിലെ കെ.വി സുധീഷ്‌കുമാറിനെ (27) ആണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷിച്ചത്. പോക്‌സോ പ്രകാരം മൂന്ന് വർഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം വീതം അധിക തടവും അനുഭവിക്കണം. 2017 ജൂലായ് 15ന് ആണ് കേസിന് ആസ്പദമായ സംഭവം. ആദൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാസർകോട് സ്പെഷ്യൽ മൊബൈൽ സ്‌കോഡ് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായക്ക് ആണ് കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ പി.ആർ പ്രകാശ് അമ്മണ്ണായ ഹാജരായി.