ദോഹ - ഗേൾസ് ഇന്ത്യ ഖത്തർ സ്‌ട്രെസ് ബസ്റ്റർ വോയേജ് ഉല്ലാസ യാത്ര നടത്തി. 140 ഓളം പെൺകുട്ടികൾ യാത്രയിൽ പങ്കെടുത്തു. വിജ്ഞാനത്തിനും വിനോദത്തിനുമായി ആകർഷകമായ പരിപാടികളും വ്യത്യസ്ഥങ്ങളായ മത്സരങ്ങളും ഉണ്ടായിരുന്നു. പെൺകുട്ടികളുടെ പ്രതിനിധാനം എങ്ങിനെ ആയിരിക്കണം എന്നതിൽ ഊന്നി നിരന്തരമായി നേരിടേണ്ടി വരുന്ന ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ എങ്ങിനെ ആഭിമുഖീകരിക്കാം എന്നും സാമൂഹിക മൂല്യങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ ഉപയോഗം, സമൂഹത്തോടുള്ള ബാധ്യത, മാതാ പിതാക്കളോടുള്ള ഉത്തരവാദിത്തം തുടങ്ങിയവയെ കുറിച്ച് കുട്ടികളെ ഉണർത്തി മുൻ ഗേൾസ് ഇന്ത്യ ഖത്തർ പ്രെസിഡന്റ് ഹന അബുല്ലൈസ് മുഖ്യ പ്രഭാഷണം നടത്തി.
ഗേൾസ് ഇന്ത്യ ഖത്തർ പ്രസിഡൻറ് ആയിഷ ഖാലിബ് അധ്യക്ഷത വഹിച്ചു. കേന്ദ്ര നേതൃത്വങ്ങളായ കെൻസ, അഫീഫ, ഈമാൻ, ഫായിസ എന്നിവർ വിവിധ മത്സര പരിപാടികൾ നിയന്ത്രിച്ചു.
ഗേൾസ് ഇന്ത്യ ഖത്തർ സെക്രട്ടറി ഖദീജ ബിൻത് ജോഹർ സമാപനം നിർവഹിച്ചു. മഇസ നാസറുദ്ധീൻ ഖിറാഅത്ത് നടത്തി. ഗേൾസ് ഇന്ത്യ ഖത്തർ കേന്ദ്ര കോഡിനേറ്റർമാരായ ഷഫ്‌ന, ജൗഹറ, മുഅ്മിന എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.