മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്യാണം എന്ന് നടക്കും; മറുപടിയുമായി ഉണ്ണി മുകുന്ദന്‍

കൊച്ചി-നടി അനുശ്രീയെയും തന്നെയും ബന്ധപ്പെടുത്തി പ്രചരിക്കുന്ന വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍.
പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം 'മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്ന് അടിക്കുറിപ്പ് നല്‍കിയിരുന്നു.
ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്തുകൊണ്ട് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്റ് ചെയ്യണം? എന്നാണ് ഉണ്ണി മുകുന്ദന്‍ ചോദിക്കുന്നത്.
അടുത്തിടെ പാലക്കാട് ഒറ്റപ്പാലത്ത് നടന്ന ഗണേശോത്സവത്തിനിടെ എടുത്ത ഒരു വീഡിയോ അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദനും അനുശ്രീയും ഒന്നിച്ച് വേദി പങ്കുവെച്ചപ്പോഴുള്ള നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. ഈ വീഡിയോക്ക് നടി നല്‍കിയ പശ്ചാത്തല ഗാനമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായത്.

ഉണ്ണി മുകുന്ദന്‍ നായകനായി അഭിനയിച്ച തത്സമയം ഒരു പെണ്‍കുട്ടി എന്ന ചിത്രത്തിലെ 'എന്തേ ഹൃദയതാളം മുറുകിയോ' എന്ന ഗാനമാണ് പശ്ചാത്തലത്തിലുള്ളത്. ഈ വരികള്‍ ക്യാപ്ഷനായും അനുശ്രീ നല്‍കിയിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

 

Latest News