Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'നീറ്റ് യു.ജി പരീക്ഷ: വിദേശ രാജ്യങ്ങളിൽ സെന്ററുകൾ നിർത്തലാക്കിയത് പുനപരിശോധിക്കണം'

മനാമ - ഗൾഫ് രാജ്യങ്ങളിലേത് ഉൾപ്പെടെ വിദേശ കേന്ദ്രങ്ങൾ ഒഴിവാക്കി 'നീറ്റ്' പരീക്ഷ നടത്താനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്‌റൈൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ 554 നഗരങ്ങളിലെ അയ്യായിരത്തിലധികം പരീക്ഷ കേന്ദ്രങ്ങൾക്കൊപ്പം ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലും സെന്ററുകൾ അനുവദിച്ച് പ്രവാസി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റണം.

പ്രവാസ ലോകത്ത് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും  ഉപരിപഠനത്തിനുംരാജ്യത്തെമത്സരപരീക്ഷകളിൽ പങ്കെടുക്കാനും അതുവഴി മികവിന്റെ പര്യായങ്ങളായ ഉന്നത സർവ്വകലാശാലകളിൽ പ്രവേശനം നേടാനും രാജ്യത്തിന്റെ സാമൂഹിക ഭരണ സേവന മേഖലകളിൽ പ്രാധിനിധ്യം ഉറപ്പ് വരുത്താനും കഴിയേണ്ടതുണ്ട്.രാജ്യത്തിനകത്ത് 55 സെന്ററുകൾ കൂട്ടിയപ്പോൾ രാജ്യത്തിനു പുറത്ത്ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നീറ്റ്സെന്ററുകൾ ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്നും പ്രവാസി വെൽഫെയർ ബഹ്‌റൈൻ പ്രസ്താവനയിൽ പറഞ്ഞു.
 

Tags

Latest News