ദോഹ - കൾച്ചറൽ ഫോറം കാസർകോട് ജില്ല കമ്മിറ്റിയുടെ സാമൂഹ്യ സേവന പ്രവർത്തനത്തിന്റെ ഭാഗമായി ഹമദ് ബ്ലഡ് ഡോണേഷൻ സെന്ററുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, കൾച്ചറൽ ഫോറം പ്രസിഡന്റ് ആർ ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് റഷീദ് അലി, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, തസീൻ അമീൻ, സംസ്ഥാന കമ്മറ്റിയംഗം മുനീഷ് എ. സി, തെലുങ്കനാ ഗൾഫ് സമിതി പ്രസിഡന്റ് മധു ശങ്കർ തുടങ്ങിയവർ സംബന്ധിച്ചു. ഖത്തറിന്റെ ആരോഗ്യ രംഗത്ത് പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പുകൾ ശ്രദ്ധേയമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കൾച്ചറൽ ഫോറം കാസർകോട് ജില്ലാ പ്രസിഡന്റ് ഷബീർ പടന്ന, ജനറൽ സെക്രട്ടറി റമീസ്, ട്രഷറർ മനാസ് ഷംനാട്, ജില്ലാ കമ്മറ്റിയംഗങ്ങളായ ഹഫീസുള്ള കെ.വി, റുബീന മുഹമ്മദ്കുഞ്ഞി, സാബിറ സുബൈർ, ഫരീദ ഖാദർ തുടങ്ങിയർ നേതൃത്വം നൽകി.