കുവൈത്ത് സിറ്റി - സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും വിരലടയാള പഞ്ചിംഗ് നിര്‍ബന്ധമാക്കാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനത്തിനെതിരെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്തിനു മുന്നില്‍ അധ്യാപകരുടെ കുത്തിയിരുപ്പ് സമരം. അധികാരമേറ്റെടുത്ത് ഒരു മാസത്തിനുള്ളിലാണ് വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ അധ്യാപകര്‍ക്ക് വിരലടയാള പഞ്ചിംഗ് നിര്‍ബന്ധമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതെന്ന് സമരത്തില്‍ പങ്കെടുത്ത അധ്യാപകരില്‍ ഒരാള്‍ പറഞ്ഞു. അധ്യാപകരുടെ ജോലി പ്രയാസകരമല്ലെന്ന് മന്ത്രി പറഞ്ഞു. അധികാരത്തിലേറെ ഒരു മാസം മാത്രം പിന്നിട്ടപ്പോഴേക്കും താങ്കള്‍ക്കെങ്ങിനെ അധ്യാപകരെ വിലയിരുത്താന്‍ കഴിയും.
വിദ്യാഭ്യാസ മേഖലയുടെ പരിഷ്‌കരണത്തിന് വിരലടയാള പഞ്ചിംഗ് അടിസ്ഥാനമാണ് എന്നാണ് നിലപാടെങ്കില്‍ പ്രശ്‌നമില്ല. എങ്കില്‍ ഇത് ആദ്യം നടപ്പാക്കേണ്ടത് യൂനിവേഴ്‌സിറ്റി, കോളേജ് അധ്യാപകര്‍ക്കാണ്. വിദ്യാഭ്യാസ മന്ത്രി യൂനിവേഴ്‌സിറ്റി അധ്യാപകനാണ്. മന്ത്രി ആദ്യം സ്വയം വിരലടയാള പഞ്ചിംഗ് നടപ്പാക്കണം. അധ്യാപകരുടെ കാര്യത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ അസൂയ പടരുന്നത് കാണുന്നതില്‍ ആശ്ചര്യമുണ്ട്. അധ്യാപകരുടെ തൊഴില്‍ സ്വഭാവത്തെ കുറിച്ച് ചില ആളുകള്‍ക്ക് അറിയില്ല. അധ്യാപകരുടെ കൂട്ടത്തില്‍ പത്തു ശതമാനം പേര്‍ ഭംഗിയായി കൃത്യനിര്‍വഹണം നടത്താത്തവരാണെങ്കില്‍ പോലും ശേഷിക്കുന്ന 90 ശതമാനത്തിന് സാമാന്യവല്‍ക്കരണം ബാധകമല്ലെന്നും സമരത്തില്‍ പങ്കെടുത്ത അധ്യാപകരില്‍ ഒരാള്‍ പറഞ്ഞു.
فيديو/ معلم من إعتصام المعلمين: استغربنا من«الحسد» اللي صاير في وسائل التواصل الاجتماعي.
— المجلس (@Almajlliss) February 11, 2024
• طالب بتطبيق البصمة على دكاترة التطبيقي والجامعة أسوة بهم. pic.twitter.com/L0X9Osjt2C