തൃപ്പൂണിത്തറയിലെ സ്‌ഫോടനം : രണ്ട് വാഹനങ്ങളും മൂന്ന് കെട്ടിടങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു, കരിമരുന്ന് എത്തിച്ചത് ക്ഷേത്ര ഉത്സവത്തിന്

കൊച്ചി - തൃപ്പൂണിത്തുറയിലുണ്ടായത് പടക്കം സൂക്ഷിക്കുന്ന കടയിലേക്ക്  ട്രാവലറില്‍ കൊണ്ട് വന്ന വെടിമരുന്നുകള്‍ മാറ്റുന്നതിനിടെയുണ്ടായ സ്‌ഫോടനം. ആറ് പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് പേരുടെ നില ഗുരുതരമാണ്. സമീപത്തെ 25 ഓളം വീടുകള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് വാഹനങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ പുതിയകാവ് ക്ഷേത്രത്തില്‍ ഇന്ന് നടക്കുന്ന താലപ്പൊലി ഉത്സവത്തിലെ  കരിമരുന്ന് പ്രയോഗത്തിനായി കൊണ്ടു വന്ന കരിമരുന്ന് ശേഖരത്തിനാണ് തീപ്പിടിച്ചത്. കരിമരുന്ന് ശേഖരം സൂക്ഷിച്ചിരുന്ന കടയിലേക്ക് കൂടുതല്‍ കരിമരുന്ന് എത്തിക്കുമ്പോഴായിരുന്നു സ്‌ഫോടനം നടന്നതെന്നാണ് സൂചന. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടക്കശാലയുടെ സമീപത്തുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങളും ഒരു വീടും പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

 

 

Latest News