ഡയറി മിൽക്കിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി

ഹൈദരാബാദ്- നഗരത്തിലെ മെട്രോ സ്‌റ്റേഷനിൽനിന്ന് വാങ്ങിയ കാഡ്ബറി ഡയറി മിൽക്ക് ചോക്ലലേറ്റിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. ഇതിന്റെ വീഡിയോ റോബിൻ സാച്ചൂസ് ആണ് എക്‌സിൽ പോസ്റ്റ് ചെയ്തത്. നഗരത്തിലെ അമീർപേട്ട് മെട്രോ സ്‌റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്‌റ്റോറിൽ നിന്ന് 45 രൂപക്ക് വാങ്ങിയ ചോക്ലേറ്റിലാണ് പുഴു കണ്ടെത്തിയത്. കാലഹരണപ്പെടാൻ പോകുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന നടക്കുന്നുണ്ടോയെന്നും പൊതുജനാരോഗ്യ അപകടങ്ങൾക്ക് ആരാണ് ഉത്തരവാദിയെന്നും അദ്ദേഹം ചോദിച്ചു. 

പോസ്റ്റ് ഉടൻ വൈറലാകുകയും അധികാരികൾക്കെതിരെ കർശന നടപടിയെടുക്കാൻ വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുകയും ചെയ്തു. പോസ്റ്റ് വൈറലായതോടെ കാഡ്ബറി വിശദീകരണവുമായി രംഗത്തെത്തി. 
തങ്ങളുടെ ഉൽപന്നങ്ങളുടെ ഉയർന്ന ഗുണനിലവാരം പുലർത്താൻ എപ്പോഴും ശ്രമിക്കുന്നുവെന്നും നിങ്ങൾക്ക് അസുഖകരമായ അനുഭവം ഉണ്ടായി എന്നതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും കാഡ്ബറി വ്യക്തമാക്കി. പരാതിയിൽ നടപടി എടുക്കാമെന്നും കാഡ്ബറി വ്യക്തമാക്കി.
 

Latest News