കുവൈത്ത് സിറ്റി- ഒലിവുകളോടുള്ള കടുത്ത പ്രണയത്തെ തുടര്‍ന്ന് കുവൈത്തിലെ യുവാവ് ഭാര്യയ്‌ക്കെതിരെ വിവാഹമോചനക്കേസ് ഫയല്‍ ചെയ്തു.
നിലവില്‍ കുടുംബകോടതിയില്‍ നിലനില്‍ക്കുന്ന കേസ് കുവൈത്തിലെ അഭിഭാഷകന്‍ അബ്ദുല്‍ അസീസ് അല്‍യഹ്‌യ എക്‌സില്‍ പങ്കുവെച്ചു.
മറ്റ് പല ഘടകങ്ങളും തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെങ്കിലും, ഭാര്യയുടെ ഒലിവുകളോടുള്ള ഇഷ്ടമാണ് പ്രധാനകാരണമെന്ന് അല്‍യഹ്യ വെളിപ്പെടുത്തുന്നു. ഒലിവിന്റെ മണം ഇഷ്ടപ്പെടാത്തതിനാല്‍ ഭാര്യയോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് വാദിച്ചു.
ഒലിവിന്റെ മണത്തോടുള്ള തന്റെ പ്രശ്‌നത്തെക്കുറിച്ച് ഭര്‍ത്താവ് ഭാര്യയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ഇത് അഭിപ്രായവ്യത്യാസത്തിന് കാരണമായെന്നു അല്‍ യഹ്യ പറഞ്ഞു.
ഒലിവുകളോടുള്ള ഇഷ്ടം ഉപേക്ഷിക്കാന്‍ ഭാര്യ വിസമ്മതിച്ചു, ഇതോടെ വിവാഹമോചനക്കേസുമായി ഭര്‍ത്താവ് മുന്നോട്ടുപോകുകയായിരുന്നു.






