Sorry, you need to enable JavaScript to visit this website.

കോഴിക്കോട്ട് ഭർത്താവിനെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും ആൺസുഹൃത്തും അറസ്റ്റിൽ

Read More

കോഴിക്കോട് - ആനക്കാംപൊയിലിൽ ഭർത്താവിനെയും പ്രായപൂർത്തിയാവാത്ത മൂന്ന് മക്കളെയും ഉപേക്ഷിച്ച് ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ വീട്ടമ്മ അറസ്റ്റിൽ. കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിനി ജിനു കല്ലടയിൽ, ആൺസുഹൃത്തായ കോടഞ്ചേരി കണ്ണോത്ത് സ്വദേശി ടോം ബി ടോംസി ചീരാങ്കുഴി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ജനുവരി 16-നാണ് ജിനുവിനെ കാണാനില്ലെന്ന് ഭർത്താവ് പോലീസിൽ പരാതി നല്കിയത്. തുടന്നുള്ള അന്വേഷണത്തിൽ ടോമിനൊപ്പമാണ് ജിനു പോയതെന്ന് കണ്ടെത്തി. ഇതിനിടെ ടോമിനെ കാണാനില്ലെന്ന് കാണിച്ച് അദ്ദേഹത്തിന്റെ പിതാവും കോടഞ്ചേരി പോലീസിൽ പരാതി നല്കുകയായിരുന്നു. തുടന്നുള്ള അന്വേഷണത്തിൽ തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ വച്ച് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 
 തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ എത്തിച്ച ഇരുവർക്കുമെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75 പ്രകാരവും ഐ.പി.സി 317 പ്രകരാവും കേസെടുത്തു. ശേഷം താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

Latest News