Sorry, you need to enable JavaScript to visit this website.

പ്രപഞ്ച വിസ്മയങ്ങൾ തൊട്ട് ഹാപ്പിനസ് കൗണ്ടർ വരേ; അറിവും ചിന്തയും പകർന്ന് ദി മെസേജ് എക്‌സിബിഷൻ

Read More

- എക്‌സിബിഷൻ ജർമൻ ടെക്‌നോളജി പന്തലിൽ

(കരിപ്പൂർ) മലപ്പുറം - കരിപ്പൂരിൽ അറിവിന്റെയും ചിന്തയുടെയും ആഴങ്ങളിലേക്ക് വെളിച്ചം വീശി ദി മെസേജ് എക്‌സിബിഷൻ. പ്രപഞ്ച വിസ്മയങ്ങളുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങി അറിവിന്റെ വിശാലതയിലേക്ക് ആനയിക്കുന്ന ദി മെസേജ് സയൻസ് എക്‌സിബിഷൻ പത്ത് ദിവസം നീണ്ടുനില്ക്കും. 
 പത്ത് പ്രദർശന പവലിയനുകളായി നൂറിലധികം കൗണ്ടർ ഉൾക്കൊള്ളുന്ന പ്രദർശനം ശീതീകരിച്ചതും വിശാലമായതുമായ ജർമൻ ടെക്‌നോളജി പന്തലിലാണ് ഒരുക്കിയിട്ടുള്ളത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 പ്രകൃതി പ്രതിഭാസങ്ങൾ, സമുദ്രാന്തർഭാഗങ്ങളുടെ അത്ഭുതാവഹമായ കാഴ്ചകൾ നേർക്കാഴ്ചകളാക്കി മാറ്റുന്ന വെർച്വൽ റിയാലിറ്റി ഷോ, 3D തിയറ്റർ, ആകാശ ലോകത്തിന്റെ വിസ്മയ കാഴ്ചകളൊരുക്കുന്ന ആസ്‌ട്രോണമിക്കൽ തിയറ്റർ, മനുഷ്യശരീരത്തിന്റെ ശാസ്ത്രീയ പ്രതിഭാസങ്ങളിലേക്ക് അറിവും കാഴ്ചയുമായി മെഡിക്കൽ പവലിയൻ, ശാസ്ത്രലോകത്തിന്റെ സുവർണ കാലഘട്ടത്തിലെ മുസ്‌ലിംകളുടെ പങ്കിനെ വരച്ചുകാണിക്കുന്ന ശാസ്ത്ര-ചരിത്ര പവലിയൻ, ജീവജാലങ്ങൾക്ക് കാഴ്ച നല്കുന്ന കണ്ണിന്റെ ശാസ്ത്രവിസ്മയം വിവരിക്കുന്ന വിഷൻ എക്‌സ്‌പോ, പ്രപഞ്ച സൃഷ്ടിപ്പിന്റെ പിന്നിലെ ദൈവീകശക്തി അനാവരണം ചെയ്യുന്ന വേദവെളിച്ചം പവലിയൻ, പ്രവാചകന്റെ മാതൃകാജീവിതം പ്രമാണബദ്ധമായി ദൃശ്യവത്കരിക്കുന്ന പവലിയൻ, ആശയും പ്രതീക്ഷയും നല്കുന്ന ജീവിതവിജയത്തിന്റെ സ്റ്റേഹം സമ്മാനിക്കുന്ന 'ഹാപ്പിനസ് കൗണ്ടർ' തുടങ്ങി പത്ത് സ്റ്റാളുകളിലായാണ് പ്രദർശനം ക്രമീകരിച്ചിട്ടുള്ളത്.
 ഓരോ കൗണ്ടറിലും പരിശീലനം നേടിയ ഡെമോൻസ്‌ട്രേറ്റർമാർ കാര്യങ്ങൾ വിശദീകരിക്കാൻ ശരാശരി നാലുമിനുട്ട് സമയമെങ്കിലും എടുക്കും. അങ്ങനെ 100 കൗണ്ടറിൽനിന്ന് കാര്യങ്ങൾ വിശദമായി മനസ്സിലാക്കി പുറത്തിറങ്ങാൻ 400 മിനുട്ട് വരെ എടുത്തേക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. 
 വിവിധ ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുത്ത 1600 പ്രത്യേകം പരിശീലനം നല്കിയ വിദ്യാർത്ഥികൾ ഡമോൻസ്‌ട്രേറ്റർമാരും വളണ്ടിയർമാരുമായി രണ്ട് ഷിഫ്റ്റുകളിലായാണ് പ്രദർശനത്തിന് നേതൃത്വം നല്കുന്നതെന്ന് സംഘാടകർ പറഞ്ഞു. 
 എക്‌സിബിഷൻ ഇതുവരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതും വൈവിധ്യവും നിറഞ്ഞതാണെന്ന് ആലപ്പുഴയിൽനിന്നുള്ള മുബാറക് അഹമ്മദ് പറഞ്ഞു. എല്ലാവരും എക്‌സിബിഷൻ കാണുക. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. കാർഷികമേളയും കിഡ്‌സ്‌പോർട്ടും ബുക്ക്സ്റ്റാൾജിയയുമെല്ലാം ഏറെ ആകർഷകമാണെന്നും വൻ ജനത്തിരക്കാണ് എല്ലായിടത്തുമെന്നും മുബാറക് അഹമ്മദ് പ്രതികരിച്ചു. ഈമാസം 15 മുതൽ നാലുദിവസം കരിപ്പൂരിൽ നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് വെളിച്ചം നഗരിയിൽ എക്‌സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്. വെള്ളിയാഴ്ച വൈകീട്ട് നാലിന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസൽ ഗഫൂർ ആണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്. എക്‌സിബിഷൻ നഗരിയിലേക്കുള്ള പ്രവേശനം പൂർണമായും സൗജന്യമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

Latest News