ദോഹ- ഖത്തറിൽ മലയാളി യുവാവ് ഹൃദയാഘാതംമൂലം നിര്യാതനായി. ദോഹയിലെ അൽ അഫീഫി എൻജിനീയറിംഗ് ആന്റ് ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്ന തൃശൂർ കല്ലേപാടം വടക്കേത്തറ കോടത്തൂർ പുളിനാട്ട് ഹൗസിൽ ജോബി പൗലോസ് (39) ആണ് നിര്യാതനായത്. അവിവാഹിതനാണ്. പിതാവ്: പൗലോസ് പി.ഇ. അമ്മയും രണ്ട് സഹോദരിമാരുമുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.






